രാഹുലിന്റെ പത്രികാ സമര്‍പ്പണം ഇങ്ങനെ
രാവിലെ 8.00: ബൈപാസ് ജങ്ഷനില്‍നിന്ന് ടൗണുകളിലേക്കുള്ള ഗതാഗതം പൊലിസ് നിയന്ത്രിക്കുന്നു
8.15: യു.ഡി.എഫ് പ്രവര്‍ത്തകര്‍ ചെറുതും വലുതുമായ പ്രകടനങ്ങളായി എസ്.കെ.എം.ജെ പരിസരത്തേക്ക്
8.30: ഹെലിപ്പാടിലേക്ക് ആദ്യ ഹെലികോപ്ടര്‍ എത്തുന്നു
8.40: മുകുള്‍ വാസ്‌നിക്, ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഹെലിപ്പാടില്‍നിന്ന് പുറത്തേക്ക്
9.00: കലക്ടറേറ്റിന് സമീപത്തെത്തിയ ടി. സിദ്ദീഖിനെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി സ്വീകരിക്കുന്നു
9.10: ഹെലിപ്പാഡിന് സമീപത്തെ മെയിന്‍ റോഡ് ജനസാഗരമായി മാറുന്നു
9.30: കോണ്‍ഗ്രസ് ദേശീയ നേതാവ് മണിശങ്കര്‍ അയ്യര്‍ പ്രവര്‍ത്തകര്‍ക്കിടയിലേക്ക്
10.00: പാര്‍ട്ടി പ്രവര്‍ത്തകരുടെ ചെറുതും വലുതുമായ സംഘങ്ങള്‍ സ്‌കൂള്‍ പരിസരത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു
10.15: മുകുള്‍ വാസ്‌നിക്, ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, എം.പി.മാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍വഹാബ്, ജോസ് കെ. മണി, പി.കെ ബഷീര്‍ എം.എല്‍.എ തുടങ്ങിയ നേതാക്കള്‍ ഹെലിപ്പാഡിന് സമീപത്തേക്ക്
10.45: രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വഹിച്ച് കൊണ്ടുള്ള ഹെലികോപ്ടര്‍ ഹെലിപ്പാഡില്‍ പറന്നിറങ്ങുന്നു
11.00: രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയ യു.ഡി.എഫ് നേതാക്കളെയും വഹിച്ച് വാഹനവ്യൂഹം കലക്ടറേറ്റിലേക്ക്
11.30: രാഹുല്‍ ഗാന്ധി നാമിനിര്‍ദേശ പത്രിക ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറിന് മുന്‍പാകെ സമര്‍പ്പിക്കുന്നു. പ്രിയങ്കാ ഗാന്ധി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, വി.വി പ്രകാശ് എന്നിവര്‍ കൂടെ
11.40: വീണ്ടും വാഹനവ്യൂഹത്തിലേക്ക്
11.45: ജനസാഗരത്തിന് നടുവിലൂടെ ബൈപാസ് ജങ്ഷനിലേക്ക്
12.00: റോഡ് ഷോ കല്‍പ്പറ്റ ടൗണിലൂടെ
1.00: രണ്ട് കിലോമീറ്ററിലധികം നീണ്ട റോഡ് ഷോ ഹെലിപ്പാഡിന് സമീപം സമാപിക്കുന്നു
1.05: റോഡ് ഷോ വാഹനവ്യൂഹത്തിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരുക്കേല്‍ക്കുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ചേര്‍ന്ന് മാധ്യമ പ്രവര്‍ത്തകരെ ആംബുലന്‍സിലെത്തിക്കുന്നു
1.10: രാഹുല്‍ ഗാന്ധി ഹെലിപ്പാഡിന് സമീപം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നു
1.30: രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കല്‍പ്പറ്റയില്‍നിന്ന് കോഴിക്കോട് തിരിച്ചുപോകുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."