HOME
DETAILS
MAL
പ്രാദേശിക ഭക്ഷ്യസുരക്ഷ: 20കോടി അനുവദിച്ചു
backup
July 05 2020 | 02:07 AM
തിരുവനന്തപുരം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പ്രാദേശിക ഭക്ഷ്യ സുരക്ഷയ്ക്കും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും 20 കോടി രൂപ അനുവദിച്ചു. രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്.കെ.വി.വൈ) പ്രകാരം ഏഴ് പ്രാദേശിക പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. തൃശൂര്‍ മാടക്കത്തറ പഞ്ചായത്തില്‍ നെല്‍കൃഷിക്ക് ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിന് 7.5 കോടി രൂപ, ഇടുക്കി മറയൂര്‍ ശര്‍ക്കര നിര്‍മാണ യൂനിറ്റുകള്‍ക്ക് 27 ലക്ഷം, ചിറ്റൂര്‍ ബ്ലോക്കിലെ യന്ത്രവല്‍കൃത കൃഷിക്ക് 1.78 കോടി, സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന് കൂണ് കൃഷി യൂനിറ്റുകളുടെ സഹായത്തിന് 56 ലക്ഷവുമാണ് അനുവദിച്ചത്. കശുമാവിന്റെ അതിസാന്ദ്രതാ കൃഷിക്കും (1,000 ഹെക്ടര്‍) സാധാരണ കൃഷിക്കും (2,000 ഹെക്ടര്‍) കശുമാവ് വികസന കോര്പറേഷന് മുഖേന 4.80 കോടി, പ്ലാന്റേഷന് കോര്പറേഷന് 2.2 കോടിയുടെ പാഷന് ഫ്രൂട്ട് പദ്ധതി എന്നിവയ്ക്കുമാണ് ഭരണാനുമതി ലഭിച്ചത്. കശുമാങ്ങയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്പന്ന നിര്‍മാണത്തിന് 2.46 കോടി രൂപ പ്രത്യേകം അനുവദിച്ചിട്ടുണ്ട്. കശുമാങ്ങയില്‍ നിന്നും ജ്യൂസ്, സാന്ദ്രീകൃത ശീതളപാനീയം (കാര്‍ബണേറ്റഡ് ഡ്രിങ്ക്) എന്നിവ നിര്‍മിക്കാന്‍ കാസര്‍കോട് ജില്ലയിലെ കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതാണ് പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."