HOME
DETAILS
MAL
ചാലക്കുടിയില്‍ ബൈക്ക് മോഷണം പതിവാകുന്നു
backup
July 09 2018 | 08:07 AM
ചാലക്കുടി: സൗത്ത് ജങ്ഷനിലെ ഫ്ളൈ ഓവറിനടിയില്‍ ബൈക്ക് മോഷണം പതിവാകുന്നതായി പരാതി. കഴിഞ്ഞ ദിവസം ഇവിടെ നടന്ന ബൈക്ക് മോഷണമടക്കം ഒരുമാസത്തിനുള്ളില്‍ നിരവധി ഇരുചക്രവാഹനങ്ങളാണ് ഇവിടെ നിന്ന് മാത്രം മോഷണം പോയിട്ടുള്ളത്.
ദൂരസ്ഥലങ്ങളില്‍ ജോലിക്ക് പോകുന്നവരും വിദ്യാര്‍ഥികളുമാണ് മേല്പാലത്തിനടിയില് ബൈക്കുകള്‍ പാര്‍ക്ക് ചെയ്യുന്നത്. രാവിലെ പാര്‍ക്ക് ചെയ്യുന്ന ബൈക്കുകള്‍ രാത്രിയോടെയാണ് ഇവിടെ നിന്നും കൊണ്ടുപോകുന്നത്. ഇത്തരക്കാരുടെ വാഹനങ്ങളാണ് മോഷണം ചെയ്യുന്നത്.
റെയില്‍വേ സ്റ്റേഷന് പരിസരത്ത് പാര്‍ക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങളും കാര്യമായ രീതിയില്‍ തന്നെ കാണാതാകുന്നുണ്ട്. ഇരുചക്ര വാഹന മോഷണ സംഘം ചാലക്കുടി കേന്ദ്രീകരിച്ച് തമ്പടിച്ചതായാണ് സൂചന.
പൊലിസിന്റെ ജാഗ്രതകുറവാണ് ഇത്തരക്കാര്‍ ഇവിടെ തങ്ങാന്‍ കാരണമാകുന്നതെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."