സമരകാലത്ത് എല്ലാതരം വൃത്തികേടുകളും നടന്നിട്ടുണ്ട്; പൊമ്പിളൈ ഒരുമൈയെ അധിക്ഷേപിച്ച് മണി
അടിമാലി: വിവാദപരമാര്‍ശവുമായി മന്ത്രി എം.എം മണി. ഇത്തവണ പൊമ്പിളൈ ഒരുമൈ കൂട്ടായ്മയെ അധിക്ഷേപിച്ചാണ് മണി രംഗത്തെത്തിയിരിക്കുന്നത്. മൂന്നാറിലെ കൂട്ടായ്മയുടെ സമരകാലത്ത് സകല വൃത്തികേടുകളും നടന്നിട്ടുണ്ട്. നടത്തിയതാകട്ടെ കാട്ടില്‍വച്ചായിരുന്നുവെന്നും എം.എം മണി പറഞ്ഞു. അടിമാലി ഇരുപതേക്കറിലെ പ്രസംഗത്തിലാണ് മന്ത്രിയുടെ പരിഹാസം.
♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦
Also Read: സബ്കലക്ടറെ ഊളമ്പാറയ്ക്ക് വിടണം: എം.എം മണി
Also Read: എം.എം മണിയെ ചങ്ങലക്കിടണമെന്ന് യൂത്ത് കോണ്‍ഗ്രസ്
♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦
പൊമ്പിളൈ ഒരുമൈ കൂട്ടായ്മയെ അധിക്ഷേപിച്ചപ്പോള്‍ ദേവികുളം സബ് കലക്ടറെയും മണി മറന്നില്ല. സബ് കലക്ടര്‍ വി.ശ്രീറാം വെറും ചെറ്റയാണെന്നും കലക്ടര്‍ ടി.ആര്‍ ഗോകുല്‍ കഴിവുകെട്ടവനാണെന്നും മണി പ്രസംഗത്തില്‍ പറഞ്ഞു. ഇവരെല്ലാം ആര്‍.എസ്.എസിന്റെ ആള്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാര്‍ മുന്‍ ദൗത്യസംഘം നേതാവ് സുരേഷ് കുമാര്‍ കള്ളുകുടിയനാണെന്നും മണി ആക്ഷേപിച്ചു. ദൗത്യത്തിനിടെ സുരേഷ് കുമാര്‍ മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍ കള്ളുകുടി നടന്നത് മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നുവെന്നും കുടിയും വൃത്തികേടുകളും അവിടെ വച്ച് നടന്നെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം മണിയുടെ പ്രസ്താവനയ്‌ക്കെതിരേ പൊമ്പിളൈ ഒരുമൈ നേതാവ് പി.ഗോമതി രംഗത്തെത്തി. പ്രസ്താവനയ്‌ക്കെതിരേ മൂന്നാറില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഗോമതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."