HOME
DETAILS

കൊവിഡ്: ഭീതിയോടെ  പൊലിസ് സേന

  
backup
July 05 2020 | 02:07 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf%e0%b4%af%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8
 
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് കേസുകള്‍ കൂടുന്നതിനൊപ്പം  സുരക്ഷ ഒരുക്കുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിക്കുന്നു.  സംസ്ഥാനത്തെ 90 ശതമാനം പൊലിസ് ഉദ്യോഗസ്ഥരെയും കൊവിഡ് പ്രതിരോധ ജോലിയില്‍ ഇറക്കിയിട്ടുണ്ടെങ്കിലും  ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങള്‍  നല്‍കാത്തത് രോഗ വ്യാപനത്തിന് ഇടവരുത്തുന്നുവെന്നാണ് ആക്ഷേപം. പലതും ഉറവിടമറിയാത്ത കേസുകളാണ്.  ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ ഇറങ്ങുന്ന പൊലിസുകാര്‍ക്കടക്കം ആകെയുള്ള സുരക്ഷാ കവചം തുണി കൊണ്ടുള്ള മാസ്‌ക് മാത്രമാണ്. 
അതേ സമയം, തിരുവനന്തപുരം എ.ആര്‍ ക്യാംപിലെ പൊലിസുദ്യോഗസ്ഥനും, കണ്ണൂര്‍ ക്യാംപിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കും, എറണാകുളം ജില്ലയിലെ ചില പൊലിസുകാര്‍ക്കും കൊവിഡ്  സ്ഥിരീകരിച്ചതോടെ കനത്ത ആശങ്കയിലാണ് പൊലിസ് സേന. കൊവിഡ് ബാധയെത്തുടര്‍ന്ന് ക്യാംപുകളും പൊലിസ് സ്‌റ്റേഷനുകളും അടച്ചിടേണ്ടിയും വരുന്നുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളിലും  വിമാനത്താവളത്തിലും മറ്റും ഡ്യൂട്ടി ചെയ്തതിനു ശേഷം തിരിച്ച് ക്യാംപില്‍ എത്തുന്ന പൊലിസുകാര്‍ മറ്റുള്ളവര്‍ക്കൊപ്പമാണ് കഴിയുന്നത്. ഭക്ഷണം കഴിക്കുന്നതും, ബാരക്കില്‍  കൂട്ടംകൂടി കഴിയുന്നതും, ഒരു ശുചിമുറി തന്നെ ഉപയോഗിക്കുന്നതും രോഗ വ്യാപന സാധ്യത കൂട്ടുന്നുണ്ട്.  
ജില്ലാ ആസ്ഥാനങ്ങളിലെ ആംഡ് റിസര്‍വ് പൊലിസ് ക്യാംപുകളും സംസ്ഥാനത്തെ വിവിധ ബറ്റാലിയനുകളിലെ ക്യാംപുകളിലും സ്ഥിതി അതീവ ഗുരുതരമാണ്.  50 പേര്‍ വരെയാണ്  ഇവിടങ്ങളില്‍ ഒരു ഹാളില്‍ അന്തിയുറങ്ങുന്നത്.  
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഡ്യൂട്ടിയിലുള്ള പൊലിസുകാര്‍ക്ക് പോലും പ്രത്യേക സൗകര്യം ഒരുക്കിയിട്ടില്ല. സംസ്ഥാനത്തെ എട്ടു ക്യാംപുകളിലും അവസ്ഥ ഇതു തന്നെയാണ്. ഏഴു ദിവസം ഡ്യൂട്ടി ചെയ്താല്‍ ഏഴു ദിവസം അവധി നല്‍കണമെന്നാണ് ചട്ടമെങ്കിലും കൊവിഡ് ഡ്യൂട്ടി ആയതിനാല്‍ ഇപ്പോള്‍ അവധിയും അനുവദിക്കുന്നില്ല. 
അതിനിടെ  സ്വന്തം സുരക്ഷ അവരവര്‍ തന്നെ നോക്കണമെന്നാണ് ഇന്നലെ ഡി.ജി.പി പൊലിസുകാര്‍ക്ക് നല്‍കിയ നിര്‍ദേശം. പൊലിസ് ഉദ്യോഗസ്ഥര്‍ അനാവശ്യ യാത്രകള്‍ നടത്തരുതെന്നും ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊലിസ് ക്യാന്റീനുകളും അടച്ചിരിക്കുകയാണിപ്പോള്‍. ക്യാന്റീനില്‍ സൈബര്‍ഡോമിന്റെ നേതൃത്വത്തില്‍ തയാറാക്കിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് മുന്‍കൂട്ടി സ്ലോട്ട് ബുക്ക് ചെയ്ത് മാത്രമേ ഇനി പൊലിസുകാര്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ അനുമതിയുള്ളൂ. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago