മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന്
വാടാനപ്പള്ളി: കാരമുക്ക് വില്ലേജ് അതിര്‍ഥിയിലെ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് എ.ഐ.വൈ.എഫ് കാരമുക്ക് വില്ലേജ് കണ്‍വന്‍ഷന്‍.
കാരമുക്ക് വില്ലേജിന്റെ വിവിധ മേഖലകളില്‍ ആറോളം ടവറുകള്‍ സ്ഥാപിക്കാനാണ് സ്വകാര്യ കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിലില്‍ നിന്നും അനുമദി തേടിയത്.
ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ഭാതിക്കുമെന്നതിനാല്‍ ഒരു കാരണവശാലും സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.
എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.പി സന്ദീപ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയതു. അനകസ് ചീരോത്ത് അധ്യക്ഷനായി.
എസ്.എസ് എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും പി എസ് സി ലാസ്റ്റ് ഗ്രയ്ഡ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ നിധിന്‍ ചന്ദ്രനെയും ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പില്‍ ആദരിച്ചു.സി.പി.ഐ മണലൂര്‍ മണ്ഡലം സെക്രട്ടറി വി.ആര്‍ മനോജ്, എ.ഐ. വൈ.എഫ് മണ്ഡലം സെക്രട്ടറി എന്‍.സി സതീഷ്, പ്രസിഡന്റ് കെ.എച്ച് നജീബ്, ജിലാ കമ്മിറ്റിയംഗം ധനമോന്‍ മീത്തിപ്പറമ്പില്‍ സംസാരിച്ചു.
ഭാരവാഹികളായി സതീഷ് വാലപറമ്പില്‍ (പ്രസിഡന്റ്),അനകസ് ചീരോത്ത് (സെക്രട്ടറി) തെരെഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."