HOME
DETAILS
MAL
കൊവിഡ് നിയന്ത്രണ ലംഘനം: ചമ്പക്കര മാര്‍ക്കറ്റില്‍ 20 പേരെ അറസ്റ്റ് ചെയ്തു
backup
July 05 2020 | 02:07 AM
കൊച്ചി: എറണാകുളത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഇന്നലെ രാവിലെ ചമ്പക്കര മാര്‍ക്കറ്റില്‍ കൊച്ചി കോര്‍പ്പറേഷന്റെയും മരട് പൊലിസിന്റെയും നേതൃത്വത്തില്‍ പരിശോധന നടത്തി. സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടിയതിന് 11 കേസുകളും മാസ്‌ക് ധരിക്കാതെ എത്തിയതിന് 9 കേസുകളുമാണെടുത്തത്. കേസുകളില്‍ 20 പേരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് വിട്ടയച്ചു.
സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു മാര്‍ക്കറ്റില്‍ പരിശോധന നടത്തിയത്. ഇന്നലെ പുലര്‍ച്ചെ മൂന്നിന് ആരംഭിച്ച പരിശോധന രാവിലെ 8.30 വരെ നീണ്ടു.
കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനക്ക് ഡി.സി.പി ജി. പൂങ്കുഴലിയും എത്തിയിരുന്നു. നിയന്ത്രണം പാലിക്കാതെ കച്ചവടം തുടര്‍ന്നാല്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി പറഞ്ഞു. മാര്‍ക്കറ്റില്‍ മൊത്തക്കച്ചവടം മാത്രം നടത്തണമെന്നും ഇവിടെ ഉള്ളവര്‍ക്ക് ടോക്കണ്‍ സിസ്റ്റം നടപ്പാക്കുകയും വേണമെന്ന് ഡി.സി.പി പറഞ്ഞു. ഹോള്‍സെയിലായി വാങ്ങാന്‍ വരുന്നവര്‍ക്ക് ടോക്കണും പാസും നല്‍കണമെന്നും കോര്‍പറേഷന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് മാര്‍ക്കറ്റ് അവധിയാണ്.
ഇവിടെ പ്രവര്‍ത്തിക്കുന്ന മൊത്തക്കച്ചവടക്കാര്‍ അതത് കോര്‍പറേഷനുകളില്‍ പോയി വില്‍പനയ്ക്കുള്ള പാസ് വാങ്ങണം. പാസിന് സമയ നിയന്ത്രണം ഉണ്ടാകും. മാര്‍ക്കറ്റിന്റെ എന്‍ട്രി, എക്‌സിറ്റ് പോയിന്റുകളില്‍ പൊലിസ് പരിശോധനയുണ്ടാവുമെന്നും സമയ നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ജി.പൂങ്കുഴലി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."