ചെറുതുരുത്തിയില്‍ മഴോത്സവം ആഘോഷിച്ചു
ചെറുതുരുത്തി: നിറമഴയില്‍ ചെറുതുരുത്തിയില്‍ മഴോത്സവം ആഘോഷിച്ചു.
ചെറുതുരുത്തി സംസ്‌കൃതിയുടെ നേതൃത്വത്തില്‍ മഴയെ ആസ്പദമാക്കി ചെറുതുരുത്തി ഭാരതപ്പുഴക്ക് സമീപം മനുഷ്യമടത്തില്‍ വച്ചു നടത്തിയ മഴോത്സവം കലാമണ്ഡലം രജിസ്്ട്രാര്‍ ഡോ: കെ.കെ.സുന്ദരേശന്‍ ഉദ്ഘാടനം ചെയ്തു. വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പത്മജ അധ്യക്ഷനായി.
യോഗത്തില്‍ ചലച്ചിത്രകാരന്‍ റഷീദ് പാറക്കല്‍ മുഖ്യാതിഥിയായി. സംസ്‌കൃതി പ്രസിഡന്റ് കെ.വി.ഗോവിദ്ധന്‍കുട്ടി, എന്‍.ചെല്ലപ്പന്‍, ബി.എം.ഷമീര്‍, സുബിന്‍ ചെറുതുരുത്തി, സംസാരിച്ചു.
മഴയുടെ വിവിധ വിഭാഗങ്ങളിലായി ശ്രീജ ആറങ്ങോട്ടുകര, ഡോ. കൃഷ്ണപ്രസാദ്, പരമേശ്വന്‍ ആറങ്ങോട്ടുകര, സോബിന്‍ മഴവീട്, സുധീര്‍ മുള്ളൂര്‍ക്കര, അജ്ഞിത പൊതുവാള്‍ സംസാരിച്ചു.
പുള്ളുവന്‍ പാട്ട്്, നാടന്‍പാട്ട,് മഴ ഫ്യൂഷന്‍ സംഗീതം, മഴ ഫോട്ടോ പ്രദര്‍ശനം, മഴയറിവ്, മഴക്കവിത തുടങ്ങിയവ മഴോത്സവത്തില്‍ അവതരിപ്പിച്ചു. ഭാരതപ്പുഴ സന്ദര്‍ശനത്തോടെയാണ് മഴോത്സവം സമാപിച്ചത്. വിവിധ ജില്ലയില്‍ നിന്നായി നൂറോളം പേര്‍ മഴോത്സവത്തില്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."