ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
നാദാപുരം: മൂന്നു വര്‍ഷമായി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. കടമേരി എളയടം സ്വദേശി ചാലില്‍ മുഹമ്മദ് ബഷീര്‍ (25) ആണ് അറസ്റ്റില്‍ ആയത്. പതിനഞ്ചു വയസ് മുതല്‍ യുവാവ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി വരികയായിരുന്നു. ഗള്‍ഫിലായിരുന്ന ഇയാള്‍ ലീവില്‍ നാട്ടില്‍ എത്തി നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു.
അതിനിടെ കുട്ടിയുടെ ഫോട്ടോ യുവാവിന്റെ സുഹൃത്ത് കാണാനിടയായതോടെയാണ് സംഭവം പുറത്തറിയുന്നത്. സുഹൃത്ത് വിവരം കുട്ടിയുടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി വീട്ടുകാരുടെ സഹായത്തോടെ നാദാപുരം പൊലിസില്‍ പരാതി നല്കി. പ്രതിക്കെതിരേ പൊലിസ് പോക്സോ വകുപ്പ് ഉപയോഗിച്ച് കേസെടുത്തു. നാദാപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ പരാതിയില്‍ നാദാപുരം സി.ഐ രാജീവ് വലിയവളപ്പിലിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."