ബി.ജെ.പിക്ക് ബദലാകാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു: കെ.ടി ജലീല്‍
നാദാപുരം: മതനിരപേക്ഷ നിലപാടില്‍ വിശ്വാസ്യത നഷ്ടപ്പെടുത്തി കോണ്‍ഗ്രസ് സംഘ്പരിവാറിന്റെ പാത സ്വീകരിക്കുകയാണെന്ന് മന്ത്രി കെ.ടി ജലീല്‍. ചെക്യാട് പഞ്ചായത്ത് എല്‍.ഡി.എഫ് തെരഞ്ഞടുപ്പ് റാലിയുടെ പൊതുസമ്മേളനം പാറക്കടവ് ടൗണില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധി നടത്തിയ ഗംഗാ യാത്ര ഇതിന് ഉദാഹരണമാണ്. കോണ്‍ഗ്രസിന്റെ പല നേതാക്കളും അമിത്ഷായും മോദിയും വിരിച്ച ചാക്കില്‍ കയറാനായി നില്‍ക്കുകയാണ്.
ഈ തെരഞ്ഞെടുപ്പില്‍ 2004ലെ മാതൃക ഇന്ത്യയില്‍ രൂപപ്പെടും. രാഹുഗാന്ധി അമേത്തിയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ വികസനം കൊണ്ടുവന്നില്ല. ഇതിനെതിരേ ശക്തമായ വികാരം അവിടെ ഉയര്‍ന്നുവന്നിട്ടുണ്ട്. തോല്‍വി ഭയന്നാണ് വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രസിഡന്റ് സി.എച്ച് അനീസ് അധ്യക്ഷനായി. ഇ.കെ വിജയന്‍ എം.എല്‍.എ, വി.പി കുഞ്ഞികൃഷ്ണന്‍, മനയത്ത് ചന്ദ്രന്‍, എന്‍.കെ അബ്ദുല്‍ അസീസ്, പി.പി ചാത്തു, അഡ്വ. പി. ഗവാസ്, പി.എം നാണു, ടി.പി ദാമോദരന്‍ അടിയോടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."