സ്കൂള്‍ കെട്ടിടം; ശിലാസ്ഥാപനം നടത്തി
ചെറുതുരുത്തി: അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതില്‍ കെട്ടിട നിര്‍മാണം മാത്രമല്ല അക്കാദമിക് നിലവാരവും ഉയര്‍ത്തുന്നതില്‍ അധ്യാപകര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥ് പറഞ്ഞു.
ചെറുതുരുത്തി ഗവ ഹയര്‍ സെക്കന്ററി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന ഏത് കുട്ടികളോടും കിടപിടിക്കുന്ന കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിനുമാകുമെന്നും മന്ത്രി പറഞ്ഞു.
സ്കൂളിനായി എം.പി ഫണ്ടില്‍ നിന്നും ബസ് നല്‍കുമെന്നും സ്കൂള്‍ മൈതാനം നവീകരിക്കുന്നതിന് മുന്കൈഎടുക്കുമെന്നും ഡോ. പി.കെ ബിജു എം.പി ഉറപ്പു നല്കി.യു.ആര് പ്രദീപ് എം.എല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്,വൈസ് പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്,കെ വി ഗോപാലകൃഷ്ണപ്പിള്ള,പഞ്ചായത്ത് പ്രസിഡന്റ് പി. പത്മജ,കലാമണ്ഡലം വി.സി 'ഡോ .ടി 'കെ. നാരായണന് വാര്‍ഡ് മെമ്പപര് തമ്പി മണി ബ്ലോക്ക് മെമ്പര്‍ സുമിത്ര പി.ടി.എ പ്രസിഡന്റ് കെ.വി ഗോവിന്ദന് കുട്ടി അബൂള്‍ മജിദ്. ഫാത്തിമ്മത്ത് സഹഭശ ബോബന് തുടങ്ങിയവര്‍ സംസാരിച്ചു.
കെട്ടിടനിര്‍മാണത്തിന് അധ്യാപര്‍ ചേര്‍ന്ന് പിരിച്ചെടുത്ത ഒന്നര ലക്ഷംരൂപയും തദവസരത്തില്‍ പ്രധാനാധ്യാപിക മന്ത്രിക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."