പ്രദീപ്കുമാര്‍ എലത്തൂരില്‍ മൂന്നാംഘട്ട പ്രചാരണത്തില്‍
കോഴിക്കോട്: എല്‍.ഡി.എഫ് കോഴിക്കോട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി എ. പ്രദീപ്കുമാര്‍ എലത്തൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തി.
പറമ്പില്‍ കടവില്‍ നിന്നാണ് എലത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ മൂന്നാംഘട്ട പ്രചാരണത്തിന് തുടക്കമായത്. മന്ത്രി എ.കെ ശശീന്ദ്രന്‍, മുക്കം മുഹമ്മദ്, ടി.വി ബാലന്‍, രാധാകൃഷ്ണന്‍ മാസ്റ്റര്‍, സജിത്ത് കുമാര്‍, കെ.കെ പ്രദീപ്കുമാര്‍, ശിവകുമാര്‍ എടോത്ത്, വീരാന്‍, എം.കെ രാമന്‍കുട്ടി, സുരേഷ്, മാമ്പറ്റ ശ്രീധരന്‍, കെ. ചന്ദ്രന്‍, മോഹന്‍ദാസ് തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. പയ്യമ്പ്ര, കിഴക്കണ്ടിത്താഴം, കൈതമോളിത്താഴം, ജനതതാഴം, പുളിക്കൂല്‍ത്താഴം, കക്കോടി ബസാര്‍, മോരിക്കര, തെക്കണ്ണിത്താഴം, കോഴിപ്പടന്നയില്‍, ചെട്ടികുളം, ചാത്തന്‍കണ്ടിപ്പറമ്പ് എന്നിവിടങ്ങിലും പര്യടനം നടത്തി.ഉച്ചയ്ക്ക് ശേഷം എടക്കണ്ടി, പുത്തൂര്‍, പുറക്കാട്ടിരി, ചെന്നോട് പാലം, കൊളത്തൂര്‍, പട്ടര്‍പാലം, വടേണ്ടിത്താഴം, ചേളന്നൂര്‍ 96, ആലയാട്, പുന്നശേരി, കോളിയോട് മല, മഠത്തില്‍ത്താഴം എന്നിവിടങ്ങളിലാണ് പര്യടനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."