സുപ്രഭാതം വാര്‍ഷിക കാംപയിന് തുടക്കം
കൊല്ലം: സുപ്രഭാതം അഞ്ചാം വാര്‍ഷിക കാംപയിന് കൊല്ലത്ത് പ്രൗഡോജ്വല തുടക്കം. കൊല്ലം പ്രസ് ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ സമസ്തയുടേയും പോഷക ഘടകങ്ങളുടേയും ജില്ലാ ഭാരവാഹികളും സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റെയിഞ്ച് ഭാരവാഹികളും, സുപ്രഭാതം പ്രതിനിധികളും പങ്കെടുത്തു. സുലൈമാന്‍ ദാരിമി ഏലംകുളം ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹ്സിന് കോയ തങ്ങള്‍ അല്‍ ഐദറൂസി അധ്യക്ഷനായി.
മുസ്തഫ മുണ്ടുപാറ മുഖ്യപ്രഭാഷണം നടത്തി. ഒ.എം ശരീഫ് ദാരിമി കോട്ടയം സ്വഗതവും എസ്. അഹമ്മദ് ഉഖൈല്‍ നന്ദിയും പറഞ്ഞു.
എ.കെ ആലിപ്പറമ്പ്, സഈദ് ഫൈസി തടിക്കാട്, അഡ്വ. എം. നൂഹ് സംസാരിച്ചു. വാര്‍ഷിക കാംപയിന്റെ വിജയത്തിനായി ജില്ലയെ അഞ്ചു മേഖലകളായി തിരിച്ച് കമ്മിറ്റികള്‍ രൂപം നല്കി.
കണ്‍വീനര്‍മാരായി നിസാര്‍ വേലിത്തറ (കരുനാഗപ്പള്ളി), സഈദ് ഫൈസി തടിക്കാട് (അഞ്ചല്‍), ഷാജഹാന് അമാനി (കൊല്ലൂര്‍വിള), അബ്ദുള്ള കുണ്ടറ (കരുവ), സലീം റഷാദി കുളപ്പാടം (കണ്ണനല്ലൂര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."