കൊവിഡ് ആശങ്കയില്‍ തലസ്ഥാനം: നഗരം അഗ്നിപര്‍വതത്തിന് മുകളിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: തലസ്ഥാനത്ത് സ്ഥിതി സങ്കീര്‍ണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നഗരം അഗ്നിപര്‍വതത്തിന് മുകളിലാണെന്നും എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്ന് മന്ത്രി കൂട്ടിചേര്‍ത്തു. അതേ സമയം സമൂഹവ്യാപനം നടന്നിട്ടില്ലെന്നും ഉണ്ടായാല്‍ മറച്ചുവെക്കില്ലെന്നും മന്ത്രി പറഞ്ഞു. സാമൂഹിക വ്യാപനം ഉണ്ടാകില്ലെന്ന് കരുതാനാവില്ല. എങ്കിലും നിലവില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്ക് പോയി ജനങ്ങളെ ഭയപ്പെടുത്തേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
ഉറവിടമില്ലാത്ത കൊവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അതീവജാഗ്രതയിലാണ് നഗരം.പൊലിസുകാരന്‍, ലോട്ടറി വില്പനക്കാരന്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരന്‍, ജനറല്‍ സ്റ്റോറിലെ ജീവനക്കാരന്‍ തുടങ്ങി, ഒരാഴ്ചക്കിടെ തിരുവനന്തപുരം നഗരത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് വ്യത്യസ്ത മേഖലയിലുള്ളവര്‍ക്കാണ്. പൂന്തുറയിലെ കുമരിച്ചന്ത മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് മൂന്നു പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്.
നിലവില്‍ കോര്‍പ്പറേഷനിലെ 9 വാര്‍ഡുകള്‍ പൂര്‍ണമായും 4 വാര്‍ഡുകളെ പ്രത്യേക മേഖലകളെയും കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. പൂന്തുറ പ്രദേശത്തിനായി കോര്‍പറേഷന്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും ആരോഗ്യ സ്‌ക്വാഡും രൂപീകരിച്ചു.
നഗരത്തിലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരത്തില്‍ കാഷ് ഓണ്‍ ഡെലിവറി നിര്‍ത്തലാക്കി. ഭക്ഷണം കൊണ്ടുവരുന്നവര്‍ വീടിന് പുറത്ത് ഭക്ഷണം വെച്ചു പോകണം. കണ്ടെയ്‌മെന്റ്‌സോണില്‍ ഓണ്‍ലൈന്‍ ഭക്ഷണം വിതരണം പൂര്‍ണമായി വിലക്കി. ഇതിനിടയില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മാറ്റമുണ്ട്. ബല്‍റാം കുമാര്‍ ഉപാധ്യായ ആരോഗ്യ അവധിയിലേക്ക് പോയ സാഹചര്യത്തില്‍ ദക്ഷിണ മേഖലാ ഐ ജി ഹര്‍ഷിത അട്ടല്ലൂരിക്ക് കമ്മീഷണറുടെ ചുമതല നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."