വയനാട് മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു
മുക്കം: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വിജയത്തിനായി 10001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് (ചെയര്മാന്), മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, വയനാട് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ, എം.സി സെബാസ്റ്റ്യന്‍, ടി.എം ജോസഫ്, പ്രവീണ്‍, അഡ്വ. ജവഹര്‍, ഭൂപേഷ് പനമരം (വൈസ് ചെയര്മാന്മാര്), മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ (ജനറല്‍ കണ്‍വീനര്‍), കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ്, മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, കെ.കെ അഹമ്മദ് (കണ്‍വീനര്‍മാര്‍) എന്നിവരാണ് ഭാരവാഹികള്‍.
യു.ഡി.എഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഇന്ന് രാവിലെ 8.30ന് മുക്കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. യു.ഡി.എഫിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസായും ഇത് പ്രവര്‍ത്തിക്കും.
എന്‍.ഡി.എ മണ്ഡലം കണ്വന്ഷന് ഇന്ന്; കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും
മുക്കം: വയനാട് ലോക്സഭാ മണ്ഡലം എന്‍.ഡി.എ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനും സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ റോഡ് ഷോയും ഇന്ന് വൈകിട്ട് രണ്ടു മണിക്ക് മുക്കത്ത് നടക്കും. കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ഉദ്ഘാടനം ചെയ്യും. ബി.ജെ.പിയുടെയും എന്‍.ഡി.എയുടെയും ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. മുക്കം- അരീക്കോട് റോഡില്‍ മുക്കം പാലത്തിന് സമീപം പ്രത്യേകം തയാറാക്കിയ വേദിയിലാണ് കണ്വന്ഷന് നടക്കുക.
പി.പി സുനീര്‍ നാളെ തിരുവമ്പാടി മണ്ഡലത്തില്‍ പര്യടനം നടത്തും
മുക്കം: വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി സുനീര്‍ നാളെ തിരുവമ്പാടി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും.
രണ്ടാം തവണയാണ് അദ്ദേഹം തിരുവമ്പാടി മണ്ഡലത്തില്‍ പര്യടനത്തിനെത്തുന്നത്. കഴിഞ്ഞ പ്രാവശ്യം എത്തിപ്പെടാന്‍ സാധിക്കാത്ത പ്രദേശങ്ങളിലാണ് ഇത്തവണത്തെ സന്ദര്‍ശനം നടത്തുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. നാളെ രാവിലെ എട്ടു മണിക്ക് ഗോതമ്പറോഡില്‍ നിന്ന് ആരംഭിക്കുന്ന പര്യടനം രാത്രി എട്ടുമണിയോടെ പെരുമ്പള്ളിയില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."