HOME
DETAILS
MAL
കളിക്കുന്നതിനിടെ വിദ്യാര്‍ഥിക്ക് സൂര്യാതപമേറ്റു
backup
April 05 2019 | 03:04 AM
ഫറോക്ക്: ഫുട്ബോള്‍ കളിക്കിടെ പ്ലസ് ടു വിദ്യാര്‍ഥിക്ക് സൂര്യാതപമേറ്റു. അരീക്കാട് ചെമ്മലശ്ശേരിപ്പറമ്പ് ആസിഫിന്റെ മകന് സെന്വീറി (18) നാണ് പുറമാകെ പൊള്ളലേറ്റതിനെ തുടര്‍ന്ന് ചെറുവണ്ണൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയത്.
പുറത്ത് എല്ലായിടത്തും ചുവന്ന പാടുകളുണ്ട്. ഫാറൂഖ് കോളജ് ഫാറൂഖ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയും സ്കൂള്‍ ഫുട്ബോള്‍ ടീം അംഗവുമായ സെന്വീര് കഴിഞ്ഞ ദിവസം കടലുണ്ടി മണ്ണൂരില്‍ ഫുട്ബോള്‍ കളിക്കുമ്പോഴാണ് സൂര്യാതപമേറ്റത്. രാത്രിയാണ് കൂടുതല്‍ വേദയും അസ്വസ്ഥതയും അനുഭവപ്പെട്ടു തുടങ്ങിയത്. പുറം പരിശോധിച്ചപ്പോഴാണ് നിറയെ കടും ചുവപ്പ് നിറം രൂപപ്പെട്ടതായി കാണാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."