റിപ്പോര്‍ട്ട് നല്‍കാന്‍ എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റിയോട് ഹൈക്കോടതി റിപ്പോര്‍ട്ട ് മെയ് 22ന് മുമ്പ് സമര്‍പ്പിക്കണം
തൊടുപുഴ: വിവാദമായ കൈപ്പ പാറമട പ്രദേശം വിശദമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കേരള സ്‌റ്റേറ്റ് എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റി മെമ്പര്‍ സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം.
പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് പാറമട ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിദഗ്ധ സംഘത്തെക്കൊണ്ട് പരിശോധിപ്പിച്ച് മെയ് 22ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍, പി. സോമരാജന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.
ഇടുക്കി ജില്ലയിലെ വെള്ളിയാമറ്റം വില്ലേജില്‍ സ്ഥിതി ചെയ്യുന്ന കൈപ്പ പാറമടക്കെതിരെ സമരസമിതിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തിലധികമായി സമരം നടന്നുവരുകയാണ്. സമരത്തിന് പിന്നില്‍ മറ്റ് ക്വാറി ഉടമകളാണെന്നും നിക്ഷിപ്ത താല്‍പര്യക്കാരായ ചില രാഷ്ട്രീയക്കാരും പിന്തുണയ്ക്കുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് കൈപ്പ പാറമട ഉടമ ബിജു അഗസ്റ്റിന്‍ 2016 ല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നീട് ഇദ്ദേഹം മരണപ്പെട്ടു. തുടര്‍ന്ന് ബിജു അഗസ്റ്റിന്റെ ഭാര്യയും മക്കളും ഹരജിയില്‍ കക്ഷി ചേരുകയായിരുന്നു.
പഞ്ചായത്ത് ലൈസന്‍സ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, എക്‌സ്‌പ്ലോസീവ് ലൈസന്‍സ്, പെര്‍മിറ്റ് തുടങ്ങി നിയമപരമായ എല്ലാ രേഖകളും തങ്ങള്‍ക്കുണ്ടെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഗ്രാമപഞ്ചായത്ത് അധികൃതരേയും ക്വാറി ഉടമകളേയും മുന്‍കൂട്ടി നോട്ടീസ് നല്‍കി അറിയിച്ചതിന് ശേഷമേ പരിശോധന നടത്താവൂ എന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാരിന് വേണ്ടി സീനിയര്‍ ഗവ. പ്ലീഡര്‍ അഡ്വ പി.പി. താജുദ്ദീന്‍ കോടതിയില്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."