HOME
DETAILS
MAL
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷം പിന്നിട്ടു
backup
July 05 2020 | 04:07 AM
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടു ലക്ഷം കടന്നു. ഇന്നലെ 7,074 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് മൊത്തം കേസുകളുടെ എണ്ണം രണ്ടു ലക്ഷം പിന്നിട്ടത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര.
കഴിഞ്ഞ 24 മണിക്കൂറിനിടെ 295 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഇതോടെ സംസ്ഥാനത്തെ ആകെ മരണം 8,671 ആയി. മുംബൈയില്‍ മാത്രം 1,163 രോഗ ബാധയും 68 മരണങ്ങളുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
മുംബൈയില്‍ രോഗം പിടിപെട്ടവരുടെ എണ്ണം 83,237 ആയി. നഗരത്തില്‍ 4,830 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംസാഥാനത്താകെ ഇന്നലെ 3,395 പേരാണ് രോഗമുക്തരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."