എം.എം മണിയുടെ വിവാദ പരാമര്‍ശം; ജില്ലയില്‍ വ്യാപക പ്രതിഷേധം
തൊടുപുഴ: പെമ്പിളൈ ഒരുമയ്‌ക്കെതിരായ മന്ത്രി എം.എം മണിയുടെ അശ്ലീല പരാമര്‍ശത്തിനെതിരെ ജില്ലയില്‍ വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ് നേതൃത്വത്തില്‍ മൂന്നാറില്‍ റോഡ് ഉപരോധിച്ച പ്രവര്‍ത്തകര്‍ എം.എം മണിയുടെ കോലം കത്തിച്ചു. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ മണി എന്നിവര്‍ നേതൃത്വം നല്‍കി.
സ്ത്രീത്വത്തെ അപമാനിച്ച എം.എം മണിയെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണമെന്നും. ഇത്തരം പ്രസ്താവന നടത്തിയ മണിക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കമമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലീം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.സി.പി. എമ്മിനെതിരെ സമരം ചെയ്യുന്നവരെ മോശമായി ചിത്രീകരിക്കുന്ന നേതാക്കളുടെ നടപടികള്‍ തുടരുന്നതിന്റെ ഭാഗമായാണ് പെമ്പിളൈ ഒരുമയ്‌ക്കെതിരെ എം.എം മണിയുടെ അഭിപ്രായ പ്രകടനം.സ്വന്തം മകന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത മഹിജയെന്ന മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച പൊലിസ് നടപടിയെ ന്യായീകരിച്ച മുഖ്യ മന്ത്രിയും സി.പി.എമ്മും ഇപ്പോള്‍ എം.എം മണിയുടെ അഭിപ്രായ പ്രകടനത്തെക്കുറിച്ച് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടേയും അഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ പ്രസ്താവന നടത്തിയ എം.എം മണി ജനാധി പത്യ കേരളത്തിന് അപമാനമാണെന്നും മന്ത്രിയെ പുറത്താക്കാന്‍ മുഖ്യ മന്ത്രി തയ്യാറാകണമെന്നും മസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍ ആവശ്യപ്പെട്ടു.വിവാദ പ്രസ്താവനകളിലൂടെ കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന എം.എം മണിയെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണമെന്നും മണിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും മുസ്‌ലിം ലീഗ് ജില്ലാ ജന. സെക്രട്ടറി എം.എസ്. മുഹമ്മദ് ആവശ്യപ്പെട്ടു. മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകളെ അപമാനിച്ച മന്ത്രി എം.എം മണി രാജിവയ്ക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരന്‍ ആവശ്യപ്പെട്ടു. സ്ത്രീകളെ പരിഹസിക്കുകയും മോശമായ ഭാഷയില്‍ പ്രസംഗിക്കുകയും ചെയ്തത് പ്രതിഷേധാര്‍ഹമാണ്. സംസ്ഥാനത്തെ പ്രത്യകിച്ച് ജില്ലയില്‍ നിന്നുള്ള ഒരു മന്ത്രി ഇത്തരം ഭാഷ പ്രയോഗിച്ചത് അത്യന്തം ഗൗരവകരമാണെന്ന് അവര്‍ പറഞ്ഞു.
സ്ത്രീകളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് അധിക്ഷേപിച്ച മന്ത്രി എം.എം. മണിയെ മന്ത്രിസഭയില്‍ നിന്ന് ഉടന്‍ പുറത്താക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് ഡോ.നസിയ ഹസ്സന്‍ ആവശ്യപ്പെട്ടു. കൈയ്യേറ്റക്കാരെയും ടാറ്റയടക്കമുള്ള കുത്തകകളെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് മണി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളോട് നീതിപൂര്‍വം പ്രവര്‍ത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മന്ത്രി ഉദ്യോഗസ്ഥരെയും സാധാരക്കാരായ തൊഴിലാളി സ്ത്രീകളെയും അപമാനിക്കുകയും ആക്രമിക്കുകയും ചെയ്യുന്നുമെന്ന് ഭീഷണിപ്പെടുത്തുന്നത് സത്യാപ്രതിജ്ഞാ ലംഘനമാണ്. ഇത്രയും നീചമായ പ്രവര്‍ത്തികള്‍ ചെയ്യുന്ന ഒരാള്‍ സംസ്ഥാനത്ത് മന്ത്രിയായി തുടരുന്നത് കേരളത്തിന് തന്നെ അപമാനമാണ്. ഉടനടി മന്ത്രിയെ പുറത്താക്കണം.
മണിയുടെ പ്രസ്ഥാവനക്കെതിരെ മൂന്നാര്‍ ടൗണില്‍ പ്രതിഷേധിച്ച പെമ്പിളൈ ഒരുമൈയിലെ സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകരെയും നേതാക്കളെയും അക്രമിക്കുകയും പിടിച്ചുകൊണ്ട് പോവുകയും ചെയ്ത പൊലിസ് നടപടി പ്രതിഷേധാര്‍ഹമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."