HOME
DETAILS

ഖഷോഗി എത്തിയ ശേഷം അവര്‍ ഓവന്‍ കത്തിക്കാന്‍ ആവശ്യപ്പെട്ടു: കോണ്‍സുലേറ്റ് ജീവനക്കാരന്‍

  
backup
July 05 2020 | 04:07 AM

%e0%b4%96%e0%b4%b7%e0%b5%8b%e0%b4%97%e0%b4%bf-%e0%b4%8e%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%85%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%93


അങ്കാറ: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധത്തിലെ പ്രതികളുടെ വിചാരണ നടപടികള്‍ തുര്‍ക്കി കോടതിയില്‍ ആരംഭിച്ചതോടെ കേസിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഖഷോഗി തുര്‍ക്കിയിലെ സഊദി കോണ്‍സുലേറ്റില്‍ എത്തിയതിനു പിന്നാലെ അവിടെയുള്ളവര്‍ തന്നോട് തന്തൂരി ഓവന്‍ കത്തിച്ചുവെക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് കോണ്‍സുലേറ്റിലെ ജീവനക്കാരന്‍ കോടതിയില്‍ പറഞ്ഞത്. കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സെകി ഡെമിര്‍ എന്ന ടെക്‌നീഷ്യനാണ് തെളിവുകള്‍ നല്‍കിയത്.
ഖഷോഗി കോണ്‍സുലേറ്റില്‍ എത്തിയതിനു പിന്നാലെ തന്നെ കോണ്‍സല്‍ വസതിയിലേക്ക് വിളിപ്പിച്ചതായി ഇദ്ദേഹം പറഞ്ഞു. 'അവിടെ അഞ്ചോ ആറോ പേരുണ്ടായിരുന്നു. അവര്‍ എന്നോട് ഓവന്‍ കത്തിക്കാന്‍ ആവശ്യപ്പെട്ടു. പരിഭ്രാന്തിയുടെ അന്തരീക്ഷമായിരുന്നു അവിടെ. എത്രയും പെട്ടെന്ന് ഞാന്‍ അവിടെ നിന്നു വിടണമെന്ന് അവര്‍ ആഗ്രഹിക്കുന്ന പോലെ തോന്നി'- സെകി ഡെമിര്‍ പറഞ്ഞു. കോണ്‍സുലേറ്റ് ജീവനക്കാരന്റെ സാക്ഷ്യമനുസരിച്ച് കോണ്‍സുലേറ്റിലെ പൂന്തോട്ടത്തില്‍ ഓവന്‍ കണ്ടെത്തിയിട്ടുണ്ട്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചുകളയാനാണ് ഓവന്‍ കത്തിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അടുപ്പിന് ചുറ്റുമുള്ള മാര്‍ബിള്‍ സ്ലാബുകള്‍ രാസവസ്തു ഉപയോഗിച്ച് വൃത്തിയാക്കിയതായി രണ്ടു ദിവസത്തിനു ശേഷം അവിടെ ചെന്നപ്പോള്‍ കണ്ടെന്നും ഡെമിര്‍ സാക്ഷിമൊഴിയില്‍ പറഞ്ഞു.
വെള്ളിയാഴ്ചയാണ് തുര്‍ക്കി കോടതിയില്‍ ഖഷോഗി വധക്കേസിലെ 20 പേരുടെ വിചാരണ തുടങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മൊഴികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Kerala
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ 7 മുതല്‍ 11 വരെ നിയന്ത്രണം 

Kerala
  •  2 months ago
No Image

കൊച്ചിയില്‍ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മൂന്നര വയസുള്ള കുഞ്ഞ് ഗുരുതര പരുക്കോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിനോയ് വിശ്വം

Kerala
  •  2 months ago
No Image

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും പിടിയില്‍

Kerala
  •  2 months ago
No Image

സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തീയതികളില്‍ മാറ്റം, ജനുവരി ആദ്യ വാരം നടത്തിയേക്കും, തീയതി പിന്നീട്

Kerala
  •  2 months ago
No Image

ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര; കാല്‍ തെന്നി ട്രാക്കിലേക്ക് വീണ് യാത്രക്കാരന് ദാരുണാന്ത്യം

National
  •  2 months ago
No Image

രാജ്യത്ത് 29 പുതിയ വിമാനത്താവളങ്ങള്‍ കൂടി വരുന്നു; ഏറ്റവും കൂടുതല്‍ ഗുജറാത്തില്‍

National
  •  2 months ago
No Image

സൈബര്‍ ആക്രമണം: അര്‍ജുന്റെ കുടുംബം പൊലിസില്‍ പരാതി നല്‍കി

Kerala
  •  2 months ago