സി.പി.എം നേതാവിന്റെ കൊലപാതകം: ജിതേഷിനെ കോടതിയില്‍ ഹാജരാക്കി
കൂത്തുപറമ്പ്: പാതിരിയാട് വാളാങ്കിച്ചാലിലെ സി.പി.എം പ്രാദേശിക നേതാവ് കെ. മോഹനനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ ചോദ്യം ചെയ്യല്‍ നടപടികള്‍ക്കു ശേഷം പൊലിസ് കോടതിയില്‍ തിരികെ ഹാജരാക്കി.
ബി.ജെ.പി പ്രവര്ത്തകന് പിണറായി ചേരിക്കലിലെ പി. ജിതേഷിനെ (32) ആണ് ഇന്നലെ രാവിലെ കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ഇതേതുടര്‍ന്ന് ഈയാളുടെ റിമാന്‍ഡ് കാലാവധി കോടതി 12 വരെ നീട്ടി. ബുധനാഴ്ച രാവിലെയായിരുന്നു ജിതേഷിനെ ചോദ്യം ചെയ്ത് തെളിവെടുക്കുന്നതിനായി കോടതി ഒരു ദിവസത്തേക്ക് കൂത്തുപറമ്പ് പൊലിസിന്റെ കസ്റ്റഡിയില്‍ വിട്ടത്. 2016 ഒക്ടോബര്‍ പത്തിനായിരുന്നു സി.പി.എം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറിയും പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന മോഹനന് കൊല്ലപ്പെട്ടത്. കേസില്‍ 16ാം പ്രതിയാണ് ജിതേഷ്. കേസിലെ മറ്റു പ്രതികള്‍ക്ക് കുറ്റകൃത്യത്തിനായി സഹായം നല്കി എന്നതാണ് ഇയാള്‍ക്കെതിരേയുള്ള കുറ്റം. ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ മറ്റു പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം ഈയ്യിടെ പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."