HOME
DETAILS
MAL
തിരുവനന്തപുരത്ത് ക്വാറന്റൈന് കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ പ്രതികള്‍ ചാടിപ്പോയി
backup
July 05 2020 | 04:07 AM
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറന്റൈന് കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയവേ പ്രതികള്‍ ചാടിപ്പോയി. വര്‍ക്കല സ്റ്റേഷന് പരിധിയിലെ എസ്.ആര് ആശുപത്രിയില്‍ നിന്നാണ് പ്രതികള്‍ രക്ഷപ്പെട്ടത്. മോഷണക്കേസ് പ്രതികളായ നരുവാമ്മൂട് സ്വദേശി കാക്ക അനീഷ് (27), കൊല്ലം ചിതറ സ്വദേശി മുഹമ്മദ് ഷാന്‍ (18) എന്നിവരാണ് ഇന്നലെ രാത്രി ആശുപത്രിയുടെ വെന്റിലേറ്റര്‍ പൊളിച്ച് രക്ഷപ്പെട്ടത്. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."