മുഖ്യമന്ത്രിയുടെ ചിത്രത്തില്‍ എഡിറ്റിങ്: കണ്ണൂരില്‍ ലീഗ്, കോണ്‍ഗ്രസ് നേതാക്കന്മാരെ അറസ്റ്റ് ചെയ്തു
കൂത്തുപറമ്പ്: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ മൂന്നുപേരെ പൊലിസ് അറസ്റ്റുചെയ്തു. കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി കെ. മനീഷ് (44), മുസ്‌ലിംലീഗ് മുന്‍സിപ്പല്‍ ജനറല്‍സെക്രട്ടറി വി.എന്‍ മുഹമ്മദ് (44), തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി പി.ആര്‍.ഒ പനയത്താംപറമ്പിലെ കെ. സജിത്ത് കുമാര്‍ (44) എന്നിവരെയാണു പിണറായി എസ്.ഐ എ.വി ദിനേശ് അറസ്റ്റുചെയ്തത്.
കഴിഞ്ഞമാസം 30നു പിണറായിയില്‍ പൊലിസ് സ്റ്റേഷന്‍ ഉദ്ഘാടന ചടങ്ങിനിടെ എടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ ആണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കപ്പെട്ടത്. സ്റ്റേഷന്‍ ഹൗസ് ഓഫിസറുടെ മുറിയിലിരുന്ന് മുഖ്യമന്ത്രി ജനറല്‍ഡയറിയില്‍ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തതായി രേഖപ്പെടുത്തുന്ന ചിത്രം, ഭക്ഷണം കഴിക്കുന്നതായി എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിലായിരുന്നു പൊലിസ് സ്വമേധയാ കേസെടുത്തത്.
അറസ്റ്റിലായ മൂന്നുപേരും ചിത്രം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തവരാണെന്നു പൊലിസ് പറഞ്ഞു. ഇവരെ സ്റ്റേഷനില്‍ നിന്നുതന്നെ ജാമ്യത്തില്‍ വിട്ടു. ചിത്രം എഡിറ്റ് ചെയ്തയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."