തുര്‍ക്കിയുടെ ആദ്യ എക്സിക്യൂട്ടീവ് പ്രസിഡന്റായി ഉര്ദുഗാന് അധികാരമേറ്റു
അങ്കാറ: കൂടുതല്‍ അധികാരത്തിന്റെ പിന്‍ബലത്തോടെ തുര്‍ക്കിയുടെ പുതിയ പ്രസിഡന്റായി റജബ് ത്വയ്യിബ് ഉര്ദുഗാന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. രാജ്യതലസ്ഥാനമായ അങ്കാറയിലെ പാര്‍ലമെന്റിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
ശേഷം പ്രസിഡന്‍ഷ്യന്‍ പാലസില്‍ വിവിധ രാജ്യനേതാക്കളെ പങ്കെടുപ്പിച്ച് പ്രത്യേക പരിപാടിയും നടന്നു. റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെഡ്വെദേവ്, വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോ, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല് ഥാനി തുടങ്ങി നിരവധി രാഷ്ട്രനേതാക്കള്‍ പരിപാടിയിലും തുടര്‍ന്ന് വിരുന്നിലും പങ്കെടുത്തു.
എക്സിക്യൂട്ടീവ് പ്രസിഡന്റ് എന്ന പദവിയോടെയാണ് ഉര്‍ദുഗാന്റെ അധികാരമേല്‍ക്കല്‍. ജൂണ്‍ 24നു നടന്ന തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയുടെ പിന്തുണയോടെ 53 ശതമാനം വോട്ടുകള്‍ നേടിയാണ് ഉര്ഗാന് രണ്ടാമതും തുര്‍ക്കിയുടെ പ്രസിന്റായി തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ രണ്ടുപ്രാവശ്യം പ്രധാനമന്ത്രിയായിരുന്നു.
പുതുതായി നിലവില്‍ വന്ന എക്സിക്യൂട്ടീവ് ബ്രാഞ്ചിനെ നയിക്കുന്നത് 64 കാരനായ ഉര്‍ദുഗാനായിരിക്കും. പ്രധാനമന്ത്രി പദവി എടുത്തുമാറ്റിയ പുതിയ ഭരണസംവിധാനത്തില്‍ വൈസ് പ്രസിഡന്റിനെ നിയമിക്കാനും മാറ്റാനും പ്രസിഡന്റിനു സാധിക്കും. മന്ത്രിമാരെയും ജഡ്ജിമാരെയും സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരെയും തീരുമാനിക്കുന്നത് പ്രസിഡന്റാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."