ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് 'ചത്ത കക്ക'കളുടെ ചാകര
മട്ടാഞ്ചേരി: കടപ്പുറത്ത് ഈയിടെ കക്ക ചാകര, എന്നാല്‍ ചത്ത കക്കകളാണ് തീരത്ത് അടിയുന്നതെന്നു മാത്രം. ദൈനം ദിനം പതിനായിരക്കണക്കിന് കക്കകളാണ് തീരത്തടിയുന്നത്.
കായലില്‍ നിന്ന് അറവുമാലിന്യങ്ങള്‍ അടക്കമുള്ള മാലിന്യങ്ങള്‍ കടല്‍ തീരത്ത് ഒഴുകിയെത്തുന്നതാണ് ഈ പ്രതിഭാസത്തിനു കാരണമെന്നാണ് സമുദ്ര ഗവേഷകര്‍ പറയുന്നത്.
സാധാരണയായി കടലില്‍ തീരത്തോട് ചേര്‍ന്നാണ് കക്കകള്‍ വസിക്കാറ്. കായലുകളില്‍ നിന്നും വലിയ തോതിലുള്ള മാലിന്യമാണ് കടലിലേക്ക് ഒഴുകുന്നത്.ഇവ തീരത്ത് വസിക്കുന്ന കക്കകളുടെ ജീവഹാനിക്ക് കാരണമായി മാറുകയാണ്.
മാസങ്ങള്‍ക്ക് മുന്‍പ് കക്കയിറച്ചി കഴിച്ചവര്‍ക്ക് വയറ്റിളക്കവും, ഛര്‍ദിയും അനുഭവപ്പെട്ടിരുന്നു. തീരത്തോട് ചേര്‍ന്ന് ഒഴുകുന്ന മാലിന്യമാണ് ഇതിന് കാരണമെന്ന് അധികൃതര്‍ നേരത്തെ ചൂണ്ടി കാട്ടിയിരുന്നു.
എന്തും തള്ളുവാനുള്ള കുപ്പയായാണ് പൊതുവെ കായലുകളെ കണ്ടു വരുന്നത്. ഈ മനസ്ഥിതി മാറ്റുന്നതിന് അധികൃതരും കാര്യമായി ഇടപെടുന്നില്ലെന്നാണ് മത്സ്യതൊഴിലാളികള്‍ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."