HOME
DETAILS
MAL
കൊവിഡ് കാലത്തെ ഡിജിറ്റൽ ഉദ്ഘാടനം: ഫാമിലി വെഡ്ഡിംഗ് സെന്റർ പുതിയ ചരിത്രം കുറിക്കുന്നു
backup
July 05 2020 | 07:07 AM
കുന്നമംഗലം: ഇന്ത്യയിൽ പുതിയൊരു ചരിത്രം തീർക്കുകയാണ് ഫാമിലി വെഡ്ഡിംഗ് സെന്റർ. കുന്നമംഗലം ഷോറൂം ഉദ്ഘാടനമാണ് വെർച്വൽ ഇനാഗുരേഷൻ എന്ന പ്രത്യേകതയോടെ പുതിയ നേട്ടം കൈവരിക്കുന്നത്. ജൂലൈ ആറാം തിയതി രാവിലെ പത്ത് മണിക്ക് ന്യൂസ് ട്വെന്റിഫോർ ചാനലിൽ ഓഗ്മെന്‍റെഡ് റിയാലിറ്റി മാതൃകയിലാണ് ഷോറൂം ഉദ്ഘാടനം നടക്കുന്നത്. ചാനൽ അവതാരകനായ ഡോ: അരുൺ കുമാറിന്റെ നേതൃത്വത്തിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഷോറൂം ഉദ്ഘാടനം നിർവഹിക്കുന്നതോടെ ഇന്ത്യയിലെ തന്നെ ആദ്യത്തെ വെർച്വൽ ഷോറൂം ഇനാഗുരേഷൻ എന്ന നേട്ടം ഫാമിലി വെഡ്ഡിംഗ് സെന്റർ സ്വന്തമാക്കുകയാണ്.കൊറോണ വൈറസ് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആരോഗ്യവും വ്യാവസായിക മാറ്റങ്ങളും കണക്കിലെടുത്താണ് ഇത്തരത്തിലൊരു മുന്നേറ്റം.
എട്ട് വർഷക്കാലത്തെ സേവനത്തിലൂടെ ജനങ്ങളുടെ അംഗീകാരം നേടിയ കുന്നമംഗലം ഷോറൂം നവീകരിച്ച് ഉപഭോക്താക്കൾക്കായി വിപുലമായ വസ്ത്ര ശേഖരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുപ്പതിനായിരം സ്ക്വയർ ഫീറ്റിൽ മൂന്ന് നിലകളിലായി നിർമിച്ചിരിക്കുന്ന ഷോറൂമിന്റെ ആദ്യ നിലയിൽ ഷെർട്ടിങ് ആൻഡ് സ്യൂട്ടിങ്, ചുനാരി, ദോത്തി, ലിനൻ ആൻഡ് പ്രീമിയം ഷെർട്ടിങ് , ഫാൻസി ആൻഡ് ഫൂട്ട്‌വെയർ, ഗ്രാൻഡ് ഹോം രണ്ടാമത്തെ നിലയിൽ ശാദി രംഗ്, എത്നിക് സോൺ, ഫ്യൂഷൻ ഹബ്, പർദ്ദ ബൊട്ടീക്ക്, പിങ്ക് ബേ, ക്യൂട്ട് കെയർ എന്നിവയും മൂന്നാമത്തെ നിലയിലായി ടീൻ ഗാലറിയ , ക്ലാൻ മറൈൻ, ബോയ്സ് ബാരിയോ, മംഗൾ എന്നിവയുമാണ് സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ പതിനായിരം സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ വിശാലമായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പത്തിലധികം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ സംപ്രേഷണം നടക്കുന്ന ഉത്ഘാടന ചടങ്ങ് കേരളത്തിലെ ജനങ്ങളിലേക്ക് ഒരേസമയം എത്തിച്ചേരുന്നു. ഇന്ത്യയിലെ തന്നെ ആദ്യ വെർച്വൽ ഇനാഗുരേഷൻ എന്ന നേട്ടത്തോടൊപ്പം ടെക്നോളജിയുടെ പുതിയ വ്യാവസായിക ഉപയോഗങ്ങൾ വ്യാപാരികളിലേക്കെത്തിക്കുക എന്നതു കൂടി സാധ്യമാണെന്ന് ഫാമിലി വെഡ്ഡിംഗ് സെന്റർ ഡയറക്ടറുമാരായ അബ്ദുൽ ബാരി, അബ്ദുൽ സലാം മുജീബ് റഹ്മാൻ എന്നിവർ അഭിപ്രായപ്പെടുന്നു.
മൂന്ന് പതിറ്റാണ്ടോളം സേവന പാരമ്പര്യമുള്ള ഫാമിലി വെഡ്ഡിംഗ് സെന്റർ വടകര, മഞ്ചേരി, മേപ്പാടി, തിരൂർ, താമരശ്ശേരി, ഷാർജ എന്നിവിടങ്ങളിലും പ്രവർത്തിച്ചു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."