കുണ്ടന്നൂര്‍ ജങ്ഷനു സമീപത്തെ റോഡിലെ 'കെണി' മാറുന്നു
മരട്: കൊച്ചി ധനുഷ് കോടി ദേശീയപാതയിലെ കുണ്ടന്നൂര്‍ ജങ്ഷനു സമീപം നാളേറെയായി ടൈല്‍ വിരിച്ച ഭാഗം തകര്‍ന്ന് കുഴിയായ് രൂപാന്തരപ്പെട്ടിരുന്നത് ഇന്നലെ ശരിയാക്കാന്‍ തുടങ്ങി. ഇവിടെ റോഡിനിടയില്‍ കുടി പോയിട്ടുള്ള ശുദ്ധജല പൈപ്പ് പൊട്ടി നിരന്തരം കുഴിയായതോടെയാണ് കോണ്‍ക്രീറ്റ് കട്ടകള്‍ വിരിച്ചു മനോഹരമാക്കിയത്. എന്നാല്‍ ഈ ഭാഗം വീണ്ടും കട്ടകള്‍ ഇളകിമാ റി കുഴിയാവുകയും വെള്ളം കെട്ടിക്കിടക്കുകയും ചെയ്തിരുന്നു.
ഡിവിഷന് കൗണ്‍സിലര്‍ നിരവധി തവണ മൂവാറ്റുപുഴ ഓഫിസുമായി ബന്ധപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ദേശീയപാത അധികാരികള്‍ എത്തി നടപടി ആരംഭിച്ചത്.
കട്ടകള്‍ പൊളിച്ചുമാറ്റി മെറ്റല്‍ നിരത്തി ഇടുകയാണ് ഇന്നലെ ചെയ്തത്. ചൊവ്വാഴ്ചയോടെ പണി പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കുമെന്നും ദേശീയ പാത അതികൃതര്ക്കറിയിച്ചു. കുണ്ടന്നൂര്‍ ജങ്ഷനില്‍ നിന്നും തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോകുന്ന റോഡിന്റെ ഇരുവശത്തും ധാരാളം സ്ഥലം ഉണ്ടെന്നും ഈ റോഡിന്റെ ഇരുവശവും വീതി കൂട്ടിയാല്‍ വളരെ മനോഹരമാക്കാന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."