HOME
DETAILS

പി.എസ്.സി അഞ്ചു തസ്തികകളില്‍ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും

  
backup
July 09 2018 | 18:07 PM

%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%a4%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b4%95%e0%b4%b3%e0%b4%bf

തിരുവനന്തപുരം: അഞ്ചു തസ്തികകളില്‍ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചു.

പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ വിവിധ വകുപ്പുകളില്‍ ആയ (എന്‍.സി.എ-എല്‍.സി, എ.ഐ, മുസ്‌ലിം, എസ്.സി, ഈഴവ), കൊല്ലം, കോട്ടയം, വയനാട്, കാസര്‍കോട് ജില്ലകളില്‍ ആരോഗ്യ വകുപ്പില്‍ മോട്ടോര്‍ മെക്കാനിക്, ഇടുക്കി ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ) (രണ്ടാം എന്‍.സി.എ.-വിശ്വകര്‍മ്മ), മലപ്പുറം ജില്ലയില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ) (രണ്ടാം എന്‍.സി.എ-ഹിന്ദു നാടാര്‍), ഇടുക്കി ജില്ലയില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ) (രണ്ടാം എന്‍.സി.എ-എസ്.സി) എന്നീ തസ്തികകളിലേയ്ക്കാണ് സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കുക.
കെ.എസ്.എഫ്.ഇ ലിമിറ്റഡില്‍ പ്യൂണ്‍, വാച്ച്മാന്‍ (പാര്‍ട്ട്‌ടൈം ജീവനക്കാരില്‍ നിന്നുള്ള നേരിട്ടുള്ള നിയമനം) എന്നീ തസ്തികയില്‍ അഭിമുഖം നടത്താനും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ്, സീനിയര്‍ ലക്ചറര്‍ ഇന്‍ ഡെര്‍മറ്റോളജി ആന്‍ഡ് വെനറോളജി (ഒന്നാം എന്‍.സി.എ- എസ്.സി), ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ കൊമേഴ്‌സ് (ജൂനിയര്‍), ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ സോഷ്യോളജി (പട്ടിക വര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം) എന്നീ തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും ആരോഗ്യ വകുപ്പില്‍ ഇ.സി.ജി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട് (പട്ടിക വര്‍ഗ്ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം) എന്ന തസ്തികയില്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ക്ലിനിക്കല്‍ ഓഡിയോമെട്രിഷ്യന്‍ ഗ്രേഡ് രണ്ട്, കേരള വാട്ടര്‍ അതോറിറ്റിയില്‍ ഡെപ്യൂട്ടി അക്കൗണ്ട്‌സ് മാനേജര്‍ എന്നീ തസ്തികകളിലേയ്ക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തും.
കൂടാതെ കോളജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഉറുദു (രണ്ടാം എന്‍.സി.എ-ഒ.ബി.സി) തസ്തികയുടെ ഒഴിവ് മാതൃകാ റാങ്ക് പട്ടികയിലെ മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കി നികത്തുവാനും, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ അറബിക് (ജൂനിയര്‍) (രണ്ടാം എന്‍.സി.എ-ഈഴവ, എല്‍.സി, ഒ.ബി.സി, വിശ്വകര്‍മ) തസ്തികയുടെ ഒഴിവ് മാതൃകാ റാങ്ക് പട്ടികയിലെ മറ്റ് പിന്നാക്കവിഭാഗങ്ങള്‍ക്ക് നല്‍കി നികത്തും.
കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ കമ്പൗണ്ടര്‍ തസ്തികയുടെ ഒഴിവ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കേരള ലിമിറ്റഡ്, സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് തസ്തികക്കായി നിലവിലുള്ള റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ഥികളില്‍നിന്ന് സമ്മതപത്രം വാങ്ങി നികത്തുവാനും യോഗം തീരുമാനിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  4 minutes ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  9 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 hours ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago