HOME
DETAILS
MAL
നിരീക്ഷണകേന്ദ്രത്തില്‍ മദ്യപിച്ച യുവാവിന് കൊവിഡ്: കയറില്‍ കെട്ടി കുപ്പി എത്തിച്ചവരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം
backup
July 05 2020 | 10:07 AM
പത്തനംതിട്ട: അടൂരിലെ നിരീക്ഷണകേന്ദ്രത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്ന് എത്തി നിരീക്ഷണകേന്ദ്രത്തില്‍ കഴിഞ്ഞ യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതേതുടര്‍ന്ന് ഇയാള്‍ക്ക് കയറില്‍ തൂക്കി മദ്യക്കുപ്പി എത്തിച്ചുനല്‍കിയ സുഹൃത്തുക്കളോട് നിരീക്ഷണത്തിലിരിക്കാന്‍ പൊലിസ് നിര്‍ദ്ദേശിച്ചു.
നിരീക്ഷണകേന്ദ്രത്തിനടുത്ത് ബൈക്കില്‍ വന്ന രണ്ടുപേര്‍, കെട്ടിടത്തിന്റെ പുറകുവശത്തുകൂടി കയറില്‍ കെട്ടിയ പ്ലാസ്റ്റിക് കവറിനുള്ളില്‍ മദ്യം വെച്ച് മുകളിലേക്ക് നല്‍കുകയായിരുന്നു. മദ്യം കൈമാറാന്‍ ഉപയോഗിച്ച കയറിലോ കവറിലോ സ്പര്ശിച്ചിട്ടുണ്ടാവാമെന്നതിനാലാണ് സുഹൃത്തുക്കളോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടതെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."