മലയോര മേഖലയുടെ മനസുതൊട്ട് പ്രതാപന്റെ പര്യടനം
തൃശൂര്‍: മലയോര മേഖലയുടെ മനസ് തൊട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്റെ പര്യടനം. ഒല്ലൂര്‍ മണ്ഡലത്തിലെ പാണഞ്ചേരി ബ്ലോക്കിലൂടെയായിരുന്നു ഇന്നലെ സ്ഥാനാര്‍ഥി പര്യടനം.
പോകുന്ന ഇടങ്ങളിലെല്ലാം വലിയ സ്വീകരണമായിരുന്നു ഓരോ കേന്ദ്രങ്ങളിലും ഒരുക്കിയത്. തങ്ങളുടെ വീട്ടുകളില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്ന നല്‍കിയാണ് പലരും സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. മലയോര മേഖലയിലെ നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തും സമകാലീന രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തും കൊണ്ടായിരുന്നു പര്യടനം. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ വി.എം ഗിരിജന്‍ ഉദ്ഘാടനം ചെയ്തു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ താണിക്കുടം, മാടക്കത്തറ, വെള്ളാനിക്കര, താളിക്കോട് ചെമ്പൂത്ത്ര, പട്ടിക്കാട്, താണിപ്പാടം പൂഞ്ചിറ, ചുമന്നമണ്ണ് എന്നിവിടങ്ങളില്‍ വോട്ടഭ്യര്‍ഥിച്ചു. ഉച്ചക്കുശേഷം ചിറക്കാക്കോട് എളങ്ങണ്ണൂര്‍ മനയിലെ ശ്രീമത് സപ്താഹ യജ്ഞത്തില്‍ പങ്കുകൊണ്ടു. തുടര്‍ന്ന് കണ്ണാറയിലെ വാഴ ഗവേഷണ കേന്ദ്രത്തില്‍ ജീവനക്കാരെയും തൊഴിലാളികളെയും സന്ദര്‍ശിച്ചു. പയ്യനം, ചേരുംകുഴി, പട്ടാളക്കുന്ന് , എരവിമംഗലം, മുളയം തുടങ്ങിയ സ്വീകരണത്തിനുശേഷം രാത്രി എട്ടിന് വലക്കാവ് സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."