HOME
DETAILS

സി വിജില്‍ പരാതി; പെന്‍ഷന്‍ ഉപഭോക്താക്കളുടെ സംഗമം തടഞ്ഞു

  
backup
April 05 2019 | 05:04 AM

%e0%b4%b8%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8

എളവള്ളി: സര്‍ക്കാരിന്റെ വിവിധ പെന്‍ഷന്‍ പദ്ധതികളെ കുറിച്ച് വിശദീകരിക്കുന്നതിനായി എല്‍.ഡി.എഫ് നേതാക്കള്‍ വിളിച്ചു ചേര്‍ത്ത പെന്‍ഷന്‍ ഉപഭോക്താക്കളുടെ സംഗമം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍ തടഞ്ഞു.
എളവള്ളി മമ്മായി സെന്ററിലെ സാമ്പത്തികോദ്ധാരണ സംഘം ഹാളിലാണ് സംഗമം സംഘടിപ്പിച്ചിരുന്നത്.
പെന്‍ഷന്‍ ഈ സംഗമത്തില്‍ വിതരണം ചെയ്യുമെന്നും കണ്‍വന്‍ഷന് വരാത്തവര്‍ക്ക് ഇനി പെന്‍ഷന്‍ ലഭിക്കില്ലെന്നും ഗുണഭോക്താക്കളോട് പറഞ്ഞതായാണ് പരാതി.
ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനാണ് എന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്റെ സീ വിജില്‍ വാട്‌സ് ആപ്പ് നമ്പറില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കണ്‍വന്‍ഷന്‍ നടത്തരുതെന്ന് കമ്മിഷന്‍ ആവശ്യപ്പെടുകയായിരുന്നു.
മുരളി പെരുനെല്ലി എം.എല്‍.എയാണ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്.
എന്നാല്‍ സംഗമം വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെട്ടില്ലെന്നും ഇടത് നേതാക്കള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago