ഇന്നസെന്റിന്റെ രണ്ടാംഘട്ട പര്യടനം പൂര്‍ത്തിയായി
മാള: എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ ഇന്നസെന്റിന്റെ രണ്ടാംഘട്ട പര്യടനം കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ പൂര്‍ത്തിയായി. ഇന്നലെ രാവിലെ പുല്ലൂറ്റ് നാരായണമംഗലത്ത് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ ഡേവീസ് മാസ്റ്റര്‍ പര്യടനം ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ചാപ്പാറ വളവ്, നാലുകണ്ടം, ആലേച്ച് പറമ്പ്, കാത്തോളി പറമ്പ്, പടന്ന, എല്‍ത്തുരുത്ത്, കോട്ട, കൃഷണന്‍കോട്ട, ചെന്തുരുത്തി, പ്ലാവിന്‍മുറി, കുരുവിലശ്ശേരി, തിരുമുക്കുളം, കുണ്ടൂര്‍, പൂവത്തുശ്ശേരി എന്നീ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി രാവിലത്തെ പര്യടനം അവസാനിപ്പിച്ചു.
സ്വീകരണ കേന്ദ്രങ്ങളില്‍ സ്ത്രീകളും കുട്ടികളും തൊഴിലാളികളുമടക്കം നൂറുകണക്കിന് ആളുകള്‍ കണിക്കൊന്നയും മാങ്ങാക്കുലയും തണ്ണിമത്തനും നല്‍കി സ്വീകരിച്ചു.
വാദ്യമേളങ്ങളും പടക്കങ്ങളും അകമ്പടിയായി. ഉച്ചക്ക് ശേഷം 3.30ന് അന്നമനട വാളൂര്‍ സെന്ററില്‍ നിന്നാരഭിച്ച പര്യടനം മേലഡൂരിലെത്തി. തുടര്‍ന്ന് ആലത്തൂര്‍, കോട്ടമുറി, അമ്പഴക്കാട്, ഗുരുതിപ്പാല, മാരേക്കാട്, വടമ, കരിങ്ങോള്‍ച്ചിറ, കോവിലകത്തുകുന്ന്, നെടുങ്ങാണത്ത്കുന്ന്, കടലായി സമത, താണിയത്ത്കുന്ന്, പൈങ്ങോട് മഹിളാ സമാജം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കോണത്ത്കുന്ന് സെന്ററില്‍ സമാപിച്ചു.വി ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ, കെ.വി വസന്തകുമാര്‍, തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."