ആതുര സേവന രംഗത്ത് സ്വകാര്യ മേഖല വഹിക്കുന്ന പങ്ക് പ്രശംസനീയം: മാത്യു.ടി തോമസ്
അങ്കമാലി: സംസ്ഥാനത്തിന്റെ ആതുര സേവന രംഗത്ത് സ്വകാര്യ മേഖല വഹിക്കുന്ന പങ്ക് പ്രശംസനീയമാണന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു.
അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ നിര്‍ധന രോഗികള്‍ക്ക് സൗജന്യ ശാസ്ത്രക്രിയക്കായി നിര്‍മിച്ച ഹാര്‍ട്ട് ഫെയിലര്‍ ക്ലിനിക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ആശുപത്രി ഡയറക്ടര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കളപുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. റോജി എം ജോണ്‍ എം.എല്‍.എ, അങ്കമാലി നഗരസഭ ചെയര്‍പേഴ്സണ്‍ എം.എ ഗ്രേയ്സി, ജോസ് തെറ്റയില്‍, ബെന്നി മൂഞ്ഞേലി, ബിജി റെജി ഡോക്ടര്‍ സ്റ്റിജി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. നൂറ് ഹൃദയ ശാസ്ത്രക്രിയകള്‍ നിര്‍ദ്ധന രോഗികള്‍ക്ക് സൗജന്യമായി ചെയ്തു കൊടുക്കുന്നതിനാണ് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി അധികൃതര്‍ ഒരുങ്ങുന്നത്.
അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ ഹാര്‍ട്ട് കെയര്‍ സെന്റര്‍ എട്ട് വര്‍ഷം പുര്ത്തിയ ഈ അവസരത്തില്‍ 10000 ല്‍ അധികം ആന്ജിയോഗ്രാമുകളും ആന്‍ജിയോ പ്ലാസ്റ്റുകളും ആയിരത്തില്‍പരം ഹൃദയ ശാസ്ത്രക്രിയകളും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."