സമ്പര്‍ക്കവ്യാപനം: തിരുവനന്തപുരത്ത് ഒരാഴ്ച ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ ഒരാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
സമൂഹവ്യാപന സാധ്യത നിലനില്‍ക്കുകയും സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തരമായി ഉന്നതതലയോഗം വിളിച്ചത്.
ആവശ്യ ആരോഗ്യസേവനങ്ങള്‍ക്ക് മാത്രമാവും പുറത്തിറങ്ങാന്‍ അനുമതി ഉണ്ടാവുക. സെക്രട്ടറിയേറ്റും മറ്റ് സര്‍ക്കാര്‍ ഓഫീസുകളും അടച്ചിടും. ഒരു പ്രദേശത്ത് ഒരു കട മാത്രം തുറക്കും. ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി ഇല്ല. ആവശ്യസാധനങ്ങള്‍ ഹോം ഡെലിവറി മുഖേന വീടുകളിലെത്തിക്കും. മെഡിക്കല്‍ ഷോപ്പുകളും ആശുപത്രികളും ബാങ്കുകളും പ്രവര്‍ത്തിക്കും.
തിരുവനന്തപുരത്ത് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ച 27 പേരില്‍ 22 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പതിനാല് പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം നഗരത്തിലാണ് കൂടുതല്‍ സമ്പര്‍ക്കരോഗികളുള്ളത്. രോഗബാധിതരില്‍ ഏറെയും കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്നവരാണ്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."