പ്രളയം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
കോട്ടയം: നാനൂറ്റി എണ്പത്തിമൂന്നുപേരുടെ മരണത്തിനിടയാക്കിയ പ്രളയ ദുരന്തത്തെ കുറിച്ച് ഹൈക്കോടതിനിയോഗിച്ച അമിക്യസ് ക്യൂറി റിപ്പോര്‍ട്ടിന് മേല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു. യു.ഡി.എഫ് കോട്ടയത്ത് നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷനായി. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, കുഞ്ഞ് ഇല്ലംപള്ളി, കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി, ആര്.എസ്.പി ജില്ലാ സെക്രട്ടറി ടി.സി അരുണ്‍, രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയ് ചെട്ടിശ്ശേരി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി, മുന്‍സിപ്പല്‍ ചെയര്പേഴ്സന് പി.ആര് സോന, മോഹന്‍ കെ. നായര്‍, ജോസ് പുത്തന്‍ കാല, ജി. ഗോപകുമാര്‍, റഫീഖ് മണിമല, പ്രിന്‍സ് ലൂക്കോസ്, നന്തിയോട് ബഷീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."