കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
ആലപ്പുഴ: മൂന്നാറില്‍ സമരം ചെയ്ത പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപമാനിച്ച മന്ത്രി എം.എം മണിക്കെതിരേ കേസ്് എടുക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു. ആലപ്പുഴ പട്ടണത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലക്കേസ് പ്രതിയായ മന്ത്രി മണി തുടര്‍ച്ചയായി പരിഷ്കൃത സമൂഹത്തിന് അപമാനമാകുന്നതരത്തില് പെരുമാറിക്കൊണ്ടിരിക്കുകയാണ്. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും സ്ത്രീകളെ അപമാനിച്ചും കൈയേറ്റക്കാരെ സംരക്ഷിക്കുന്ന മന്ത്രി മണിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് ലിജു ആവശ്യപ്പെട്ടു. ഡി.സി.സി ഭാരവാഹികളായ പി.ഉണ്ണികൃഷ്ണന്, ജി.സഞ്ജീവ് ഭട്ട്, അഡ്വ.വി.ഷുക്കൂര്‍, റ്റി.വി.രാജന്, അഡ്വ.ജി.മനോജ്കുമാര്‍, സുനില്‍ ജോര്‍ജ്, കുഞ്ഞുമാന്, ബഷീര്‍ കോയാപറമ്പില്‍, സീനത്ത് നാസര്‍, നൂറുദ്ദീന്‍കോയ, കെ. നാസര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."