ഇടത് മുന്നണിയില്‍ കലഹം വിതയ്ക്കുന്നത് സി.പി.എം: എ.എ അസീസ്
അമ്പലപ്പുഴ: ഇടത് മുന്നണി സംവിധാനം തകര്‍ക്കുന്നത് സി.പി.എം ആണെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് പറഞ്ഞു. ഇടതുമുന്നണിയില്‍ തമ്മിലടി വര്‍ധിച്ചിരിക്കുകയാണ്. അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം അമ്പലപ്പുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.ഐ മന്ത്രിമാര്‍ക്കെതിരേ മുഖ്യമന്ത്രിതന്നെ വിമര്‍ശനം നടത്തുന്നു. ഭരണത്തിന് ഒരു നിയന്ത്രണവുമില്ല. കേരളത്തില്‍ നാനൂറ്റിപ്പന്ത്രണ്ട് കശുവണ്ടി ഫാക്റ്ററികള്‍ അടഞ്ഞുകിടക്കുന്നു. ഇതിനോടൊപ്പം അറുന്നൂറോളം മറ്റു ഫാക്ടറികളും രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.
ഇതിനെതിരേ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. പി. രാജശേഖരന്‍ അധ്യക്ഷനായി. വര്‍ക്കിങ് ചെയര്‍മാന്‍ എസ്.എസ് മോളി അനുസ്മരണ പ്രഭാഷണം നടത്തി.
യു.റ്റി.യു.സി അഖിലേന്ത്യ സെക്രട്ടറി എസ് സത്യപാലന്‍ മുഖ്യപ്രഭാഷണം നടത്തി. അനില്‍ ബി. കളത്തില്‍, ആര്‍. മോഹനന്‍, നെയ്ത്തില്‍ വിന്‍സന്റ്, അഡ്വ. ഫ്രാന്‍സി ജോണ്‍, എം. പോള്‍, പി.ഡി കാര്‍ത്തികേയന്‍, അഡ്വ. കെ. സണ്ണിക്കുട്ടി, സി. രാജലക്ഷ്മി, ഗോവിന്ദന്‍ നമ്പൂതിരി, പ്രിയാ ദേവ്, എസ്. രമേശന്‍, പി. മോഹനന്‍ സംസാരിച്ചു.
സമാപന സമ്മേളനത്തില്‍ ഡി. രാജഗോപാല്‍, അഡ്വ. എസ്. നൗഷാദ്, പി.വി പുഷ്പാങ്കതന്‍, സുമതിക്കുട്ടിയമ്മ പൊടിക്കളം, പി.വി സന്തോഷ്, ആര്‍. ഉണ്ണി പ്രസാദ്, ബ്രിജേഷ് രാഗമാലിക, ബിജു രാമഞ്ചേരി, സുഭാഷ് സംസാരിച്ചു.
അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ യു.റ്റി.യു.സി ജില്ലാ പ്രസിഡന്റ് ആര്‍. മോഹനന്‍ പതാക ഉയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."