പക്ഷാഘാതം പിടിപ്പെട്ട് കിടപ്പിലായ നസറുദ്ദീനെ സോഷ്യൽ ഫോറം നാട്ടിലെത്തിച്ചു
റിയാദ്: മൂന്നുമാസമായി പക്ഷാഘാതം പിടിപെട്ട് കിടപ്പിലായിരുന്ന കൊല്ലം കടയ്ക്കൽ സ്വദേശി നസറുദ്ദീനെ
(49) സേഷ്യൽ ഫോറം നാട്ടിലെത്തിച്ചു. മൂന്നു മാസം മുമ്പ് ഇദ്ദേഹത്തിന്റെ പിതാവ് മരിച്ചതിനെ തുടന്നുണ്ടായ മാനസിക വിഷമത്താൽ സ്ട്രോക്ക് വരികയും തുടർന്ന് പക്ഷാഘാതം പിടിപെട്ട് ശുമേസി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയു മായിരുന്നു. 16 വർഷമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
പരസഹായം കൂടാതെ എഴുന്നേറ്റു നടക്കാൻ സാധിക്കാത്ത ഇദ്ദേഹത്തിന്റെ അവസ്ഥ ബന്ധുവായ നുജൂം കടയ്ക്കൽ സോഷ്യൽ ഫോറം പ്രവർത്തകൻ സുലൈമാൻ റജീഫ് മുഖാന്തരം സോഷ്യൽ ഫോറം വെൽഫെയർ കോഡിനേറ്റർ മുനീബ് പാഴൂരിൻ്റെ ശ്രദ്ധയിൽ പ്പെടുത്തുകയും അദ്ദേഹത്തിന്റെ നിരന്തര ശ്രമത്തിൻ്റെ ഭാഗമായി എംബസിയിൽ നിന്ന് നസറുദ്ദീനുള്ള യാത്രാ രേഖകളും ടിക്കറ്റും അനുവദിക്കുകയാ യിരുന്നു. ബന്ധു സലീം ഷെഫീഖിനൊപ്പം കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലാണ് നസറുദ്ദീൻ നാട്ടിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."