റിയാദിൽ നിന്നും കെ.എം.സി.സിയുടെ കൂടുതൽ വിമാനങ്ങൾ; ആയിരങ്ങൾ ഇതിനകം നാടണഞ്ഞു
റിയാദ്: റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ കോവിഡ് മിഷന്റെ ഭാഗമായി മറ്റൊരു ചാർട്ടേർഡ് വിമാന കൂടി കോഴിക്കോട്ടെത്തി. കുട്ടികളടക്കം 168 യാത്രക്കാരാണ് ഇൻഡിഗോ എയർലൈൻസ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഗർഭിണികളും രോഗികളുമുണ്ടായിരുന്നു. ഒരു വീൽചെയർ യാത്രക്കാരനും വിമാനത്തിൽ ഇടം നേടി. ഇതിനിടെ ബിസിനസ് വിസിറ്റ് വിസയിലെത്തിയ അഞ്ച് പേർ രേഖകൾ കൃത്യമല്ലാത്തതിനാൽ പ്രയാസത്തിലായെങ്കിലും ചാർട്ടേർഡ് ഫ്ളൈറ്റ് കോർഡിനേറ്റർ റഫീഖ് പൂപ്പലം എമിഗ്രേഷൻ, വിമാന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പ്രശ്നത്തിന് പരിഹാരമുണ്ടാക്കുകയും ഇവർക്ക് ഈ വിമാനാത്തിൽ നാട്ടിലേക്ക് തിരിക്കാൻ അവസരമൊരുക്കുകയും ചെയ്തു.
ഇതോടെ റിയാദിൽ നിന്നും കെ.എം.സി.സിയുടെ വിവിധ ഘടകങ്ങൾ വഴി പത്ത് വിമാനങ്ങൾ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് സർവ്വീസ് നടത്തി. അടുത്ത ദിവസങ്ങളിലായി സെൻട്രൽ കമ്മിറ്റിയുടെ കൂടുതൽ വിമാനങ്ങൾ റിയാദിൽ നിന്നും പുറപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."