HOME
DETAILS
MAL
കുടിവെള്ള സംരക്ഷണ നടപടികള്‍ മുഖ്യ വിഷയമായി മാറണം: മന്ത്രി
backup
April 23 2017 | 19:04 PM
കഴക്കൂട്ടം: കുടിവെള്ളമില്ലാത്ത സ്ഥിതി അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കുടിവെള്ള സംരക്ഷണ നടപടികള്‍ വാര്‍ഡു സഭകളും ഗ്രാമസഭകളും മുഖ്യ വിഷയമായി ചര്‍ച്ച ചെയ്യണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. നഗരസഭയുടെ കാട്ടായിക്കോണം വാര്‍ഡ് സഭ, കാട്ടായിക്കോണം യു.പി. സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മണ്ണും ജലവും മലിനമാകാതെ സംരക്ഷിക്കാന്‍ ജനങ്ങള്‍ തന്നെ ജാഗ്രത പാലിക്കണം. ഇതിനായി നീര്‍ത്തടങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഡു കൗണ്‍സിലര്‍ സിന്ധു ശശി അധ്യക്ഷയായ യോഗത്തില്‍ ജനകീയാസൂത്രണ പദ്ധതി കോര്‍ഡിനേറ്റര്‍ രവീന്ദ്രന് വിഷയവതരണം നടത്തി. ഇരുപത് വര്‍ക്കിങ് ഗ്രൂപ്പുകള്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു നിര്‍ദേശങ്ങള്‍ നല്കി. കോര്‍ഡിനേറ്റര്‍ എസ്.ഐ. സൈജു വാര്‍ഡു സഭാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."