HOME
DETAILS

സംഭവിച്ചുവോ സമൂഹവ്യാപനം?

  
backup
July 06 2020 | 00:07 AM

social-spread-2020-editorial

 


സംസ്ഥാനത്ത് കൊവിഡ് സമൂഹവ്യാപനം നടന്നുകഴിഞ്ഞുവെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ ഉറപ്പിച്ചു പറഞ്ഞിരിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നില്ല. പക്ഷേ, തിരുവനന്തപുരം നഗരം അഗ്‌നിപര്‍വതത്തിനു മുകളിലാണെന്നും ഏതു സമയവും പൊട്ടിത്തെറിക്കാമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെ കാലത്ത് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കുകയുണ്ടായി.


സമൂഹവ്യാപനം സര്‍ക്കാരിനു മറച്ചുവയ്‌ക്കേണ്ടതില്ലെന്നും ഉണ്ടായാല്‍ ആ സമയം തന്നെ വെളിപ്പെടുത്തുമെന്നും പറയുന്നുണ്ടെങ്കിലും സമൂഹവ്യാപനം നടന്നുകഴിഞ്ഞുവെന്നാണ് ഐ.എം.എ പറയുന്നത്. ഇതിന് ഉപോല്‍ബലകമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് കൊവിഡിന്റെ മൂന്നാം ഘട്ടത്തിലാണിപ്പോള്‍ സംസ്ഥാനം ഉള്ളതെന്നും ഇത്തരമൊരു ഘട്ടത്തില്‍ സമൂഹവ്യാപനം പ്രതീക്ഷിച്ചതാണെന്നുമാണ്. മാത്രമല്ല, ഉറവിടം അറിയാതെയുള്ള രോഗികളുടെ വര്‍ധന രോഗത്തിന്റെ സമൂഹവ്യാപനത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും അവര്‍ സമര്‍ഥിക്കുന്നു.


ഈയൊരു ഘട്ടത്തില്‍ സമൂഹവ്യാപനം നടന്നു എന്നല്ലേ അനുമാനിക്കേണ്ടത്. വീണ്ടുമൊരു ലോക്ക് ഡൗണിലേക്ക് സംസ്ഥാനം നീങ്ങേണ്ടി വരുമോ? അത്തരമൊരവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതാകട്ടെ പൊതുസമൂഹത്തിന്റെ നിരുത്തരവാദപരമായ സമീപനങ്ങളും. ജനുവരി മുപ്പതിനായിരുന്നു കേരളത്തില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. നാലു മാസം കൊണ്ടാണ് പിന്നീട് രോഗികളുടെ എണ്ണം ആയിരത്തിലെത്തിയത്. എന്നാല്‍, ഇപ്പോള്‍ ഒരാഴ്ചകൊണ്ട് രോഗികളുടെ എണ്ണം ആയിരമായി വര്‍ധിച്ചിരിക്കുന്നു. ഭയാനകമാണ് ഈ അവസ്ഥ. ഭയപ്പെടേണ്ട, ജാഗ്രത മതിയെന്ന സര്‍ക്കാര്‍ സന്ദേശം, ലോക്ക് ഡൗണില്‍ ഇളവു വരുത്തിയതോടെ ജനങ്ങള്‍ അവഗണിക്കാന്‍ തുടങ്ങിയതിന്റെ പരിണിത ഫലമാണിത്. ഭയവും ജാഗ്രതയുമില്ലാത്ത ഒരവസ്ഥയാണിപ്പോഴുള്ളത്. ആന്റിജന്‍ പരിശോധന വ്യാപകമാക്കേണ്ട ഒരു ഘട്ടത്തിലേക്കാണ് ഈ സ്ഥിതിവിശേഷം എത്തിച്ചിരിക്കുന്നത്. ഇതുവഴി രോഗം പെട്ടെന്ന് കണ്ടെത്താനും രോഗവ്യാപനം തടയാനും കഴിയും.


നഗരങ്ങളെ കേന്ദ്രീകരിച്ചാവും സമൂഹവ്യാപനം ഉണ്ടാവുക എന്നും ഉറവിടമറിയാത്ത രോഗികളുടെ വര്‍ധനയിലൂടെയായിരിക്കും അതു സംഭവിക്കുക എന്നും ഐ.എം.എ മുന്നറിയിപ്പ് നല്‍കിയിരുന്നു. എറണാകുളത്തിന്റെയും തിരുവനന്തപുരത്തിന്റെയും ഇന്നത്തെ ഗുരുതരാവസ്ഥ ഈ നിഗമനം ശരിവയ്ക്കുന്നതാണ്. രണ്ടു നഗരങ്ങളിലും ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തില്‍ ഭക്ഷണം ഔട്ട്‌ഡോര്‍ ഡെലിവറി നടത്തിയ ആള്‍ക്കും മെഡിക്കല്‍ റെപ്രസന്റേറ്റീവിനും രോഗം സ്ഥിരീകരിച്ച സ്ഥിതിക്ക് ഇവര്‍ വഴി ഡോക്ടര്‍മാര്‍ക്കും പല വീട്ടുകാര്‍ക്കും രോഗം പകരാനുള്ള സാധ്യത ഏറെയാണ്. യാതൊരു സമ്പര്‍ക്കവുമില്ലാത്തവര്‍ക്കുപോലും തിരുവനന്തപുരത്ത് രോഗം ബാധിച്ചുകൊണ്ടിരിക്കുമ്പോള്‍ തീര്‍ച്ചയായും തലസ്ഥാന നഗരം ഇപ്പോള്‍ അഗ്‌നിപര്‍വതത്തിനു മുകളില്‍ തന്നെയാണെന്ന് കരുതേണ്ടി വരും.


നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പെയ്ഡ് ടാക്‌സി കൗണ്ടര്‍ ജീവനക്കാരിയായ യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നറിയില്ല. അവര്‍ വിമാനത്താവളത്തിലെ ടാക്‌സി ഡ്രൈവര്‍മാരുമായും യാത്രക്കാരുമായും ബന്ധപ്പെട്ടിരിക്കാം. ഇവരുടെയൊക്കെ പ്രാഥമിക സമ്പര്‍ക്കപട്ടിക തയാറാക്കുമ്പോഴേക്കും അവര്‍ മറ്റു പലരുമായും ബന്ധപ്പെട്ടിരിക്കാന്‍ ഇടയുണ്ട്. സമൂഹവ്യാപന സാധ്യതയിലേക്കാണ് ഇത്തരം സൂചനകള്‍ നല്‍കുന്നത്. തിരുവനന്തപുരത്തെയും കൊച്ചിയിലെയും ആലുവയിലെയും പല മാര്‍ക്കറ്റുകളും കടകളും അടപ്പിച്ച് പൊലിസ് സീല്‍ ചെയ്തിരിക്കുകയാണ്.


ലോക്ക് ഡൗണ്‍ പിന്‍വലിച്ചതോടെ അനിയന്ത്രിതമായ ആള്‍ക്കൂട്ടമാണ് മാര്‍ക്കറ്റുകളിലും മാളുകളിലും അനുഭവപ്പെടുന്നത്. സാമൂഹിക അകലം പാലിക്കുന്നതിലോ മാസ്‌ക് ധരിക്കുന്നതിലോ ഇവിടേക്ക് വരുന്നവരില്‍ പലരും നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നില്ല. അതിനാല്‍ തന്നെ തിരുവനന്തപുരം കോര്‍പറേഷനിലേതുപോലെ ആലുവ, കൊച്ചി നഗരങ്ങളിലും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സാധ്യത ഏറെയാണ്. ഉറവിടമറിയാതെ രണ്ടു പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ആറു പേര്‍ക്കും കൊവിഡ് ബാധിച്ചതോടെ കോഴിക്കോട് ജില്ലയും കനത്ത ജാഗ്രതയിലാണ്. വിലക്ക് ഏര്‍പ്പെടുത്തുമ്പോള്‍ മൂന്നു മണിക്കൂര്‍ നേരത്തേക്ക് മാര്‍ക്കറ്റുകളും കടകളും തുറന്നു വയ്ക്കുന്നത് ആശാസ്യമല്ല. അപ്പോള്‍ ആളുകള്‍ കൂട്ടത്തോടെ എത്തും. അതു കൂടുതല്‍ രോഗ പകര്‍ച്ചയ്ക്ക് ഇടയാക്കുകയും ചെയ്യും.
രോഗം മൂന്നാമത്തെ ഘട്ടത്തിലെത്തിയതിനു തെളിവായി വ്യക്തി സമ്പര്‍ക്ക രോഗികള്‍ പെരുകുന്നതാണ് ഐ.എം.എ ചൂണ്ടിക്കാണിക്കുന്നത്. അതാണിപ്പോള്‍ സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതും. ഇത് അവസാനിക്കുന്നതാകട്ടെ സമൂഹവ്യാപനത്തിലും. അങ്ങനെയുണ്ടായാല്‍ ഈ മഹാമാരിയെ തടഞ്ഞുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നടത്തിയ കഠിനമായ പ്രയത്‌നങ്ങളെല്ലാം വൃഥാവിലാവുകയേയുള്ളൂ. അതിനാലാണ് ഇന്നലെ മുതല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തുടങ്ങിയത്. പകര്‍ച്ചവ്യാധി നിയമം സര്‍ക്കാര്‍ ഇതിനായി ഭേദഗതി ചെയ്തിരിക്കുകയാണ്. മാസ്‌ക് ധരിക്കാത്തവര്‍ക്ക് പിഴശിക്ഷ പതിനായിരമായി വര്‍ധിപ്പിച്ചിരിക്കുകയാണിപ്പോള്‍. കടകളിലും മറ്റു വാണിജ്യ സ്ഥാപനങ്ങളിലും ഒരേ സമയം ഇരുപത്തിയഞ്ചിലധികം പേര്‍ പാടില്ലെന്നും ജാഥയ്ക്കും ധര്‍ണയ്ക്കും അനുമതി വാങ്ങി പത്തിലധികം പേരെ പങ്കെടുപ്പിക്കരുതെന്നുമാണ് പുതിയ ഉത്തരവില്‍ പറയുന്നത്.


ലോക്ക് ഡൗണ്‍ പിന്‍വലിച്ചത് സാധാരണക്കാരന്റെ ജീവിതം വഴിമുട്ടിയതിനാലായിരുന്നു. അതിനാല്‍ തന്നെയാണ് കൊവിഡിനൊപ്പം ജീവിക്കുക എന്ന നയം പ്രഖ്യാപിച്ച് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവു വരുത്തിയത്. എന്നാല്‍, നിയന്ത്രണങ്ങളിലെ അയവ് കൊവിഡ് അകന്നുപോയി എന്ന നിലയിലാണ് പൊതുസമൂഹം സ്വീകരിച്ചത്. മാസ്‌ക് ധരിക്കാതെയും പൊതു ഇടങ്ങളില്‍ അകലം പാലിക്കാതെയും ശുചിത്വം പാലിക്കുന്നതില്‍ ശ്രദ്ധിക്കാതെയും വന്നതിന്റെ അനന്തരഫലങ്ങളാണിപ്പോള്‍ സംസ്ഥാനം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. തനിക്ക് രോഗം വരില്ലെന്ന ആളുകളുടെ മിഥ്യാധാരണ സമൂഹവ്യാപനത്തിനു കാരണമായിട്ടുണ്ടെന്ന് ഐ.എം.എയും അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് സര്‍ക്കാരും പറയുമ്പോഴും തിരുവനന്തപുരം മാത്രമല്ല അഗ്‌നിപര്‍വതത്തിനു മുകളിലുണ്ടാവുക. സംസ്ഥാനമൊട്ടാകെയാകും. അതിനിടവരുത്താതെ നോക്കേണ്ട ചുമതല പൊതു സമൂഹത്തിന്റേതാണ്. സര്‍ക്കാരും ആരോഗ്യ വകുപ്പും നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ പൊതുസമൂഹം അക്ഷരംപ്രതി പാലിക്കാതെ ഈ മഹാമാരിയില്‍നിന്ന് രക്ഷപ്പെടാനാവില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  5 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago