മലപ്പുറത്തെ സി.പി.എം തോറ്റുപോകും: ജമ്മു കശ്മീരില്‍ ബി.ജെ.പിയുടെ പ്രചരണം സര്‍വ്വം പച്ചമയം
ശ്രീനഗര്‍: കേരളത്തിലെ പച്ച കണ്ട് കലിപൂണ്ട ബി.ജെ.പി ജമ്മു കശ്മീരില്‍ തങ്ങളുടെ കാവി നിറം ഉപേക്ഷിച്ച് കൂട്ടുപിടിച്ചിരിക്കുന്നത് പച്ചയെ. മലപ്പുറത്ത് സി.പി.എം പരീക്ഷിക്കുന്ന രീതിയാണ് ജമ്മു കശ്മീരില്‍ ബി.ജെ.പി ഉപയോഗിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പോസ്റ്ററുകളും നോട്ടീസുകളും കാവി പൂര്‍ണമായി ഒഴിവാക്കി പച്ചയാണ് ഉപയോഗിച്ചിരിക്കുന്നത്.
ബി.ജെ.പി ചിഹ്നമായ താമര പോലും പച്ചയിലാണ്. നേരത്തെ, സി.പി.എമ്മിന്റെ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളം മലപ്പുറത്ത് വ്യാപകമായി പച്ച നിറത്തില്‍ ഉപയോഗിച്ചത് വാര്‍ത്തയായിരുന്നു.
ശ്രീനഗറില്‍ ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരെ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി ഖാലിദ് ജഹാംഗിറിന്റെ പോസ്റ്ററുകളുടെ ചിത്രമാണ് ഏറെ വൈറലാവുന്നത്. ബിജെപിയുടെ പച്ച മേയ്ക്ക് ഓവറിനെ കളിയാക്കി മുന്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഓമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു.
ഞാന്‍ ഒരു കാവി സ്ഥാനാര്‍ത്ഥിയാണ്. പക്ഷെ, പ്രചാരണത്തിന്റെ ആകര്‍ഷണത്തിന് വേണ്ടി നിറം മാറ്റിയതാണ്. അല്ലാതെ ഇതില്‍ രാഷ്ട്രീയം കാണേണ്ട ആവശ്യമില്ലെന്നും ജഹാംഗീര്‍ പറയുന്നു.
ബി.ജെ.പിയുടെ പച്ചപ്രേമത്തിനെതിരെ പി.ഡി.പിയും രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."