അനധികൃതമായി പട്ടയം നേടാനുള്ള ശ്രമം ചെറുക്കുമെന്ന്
വെള്ളറട: വില്ലേജില്‍ പ്ലാംകുടികാവിനോടു ചേര്‍ന്നു കിടക്കുന്ന 16 ഏക്കര്‍ പാറ റീസര്‍വ്വേ അധികൃതരെ സ്വാധീനിച്ച് പട്ടയം പിടിക്കാനുള്ള രഹസ്യ ശ്രമങ്ങള്‍ ചെറുത്തു തോല്‍പ്പിക്കുമെന്നു സഹ്യപര്‍വത സംരക്ഷണ സമിതി പ്രസ്താവിച്ചു.
നെയ്യാറ്റിന്‍കര അസിസ്റ്റന്റ് സര്‍വേ ഡയറക്ടര്‍ ഓഫിസിലെ ഉദ്യോഗസ്ഥരാണ് ഇതിന് ഒത്താശ ചെയ്യുന്നതെന്ന് സമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. ബ്ലൂമണ്ട് സാന്‍ഡ്‌സ് ആന്റ് അഗ്രിഗേറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മേല്‍പ്പടി ഭൂമി എട്ടു ലക്ഷം രൂപ വാങ്ങി രഹസ്യ കരാര്‍ എഴുതിയശേഷമാണ് സര്‍വേ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഈ നീക്കം ഉണ്ടായിരിക്കുന്നതെന്നും ഈ നിയമലംഘനം അടിയന്തരമായി റദ്ദുചെയ്യാന്‍ മേലുദ്യോഗസ്ഥര്‍ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ നിയമനടപടികളും സമരപരിപാടികളും സ്വീകരിക്കുമെന്നും സമിതി പ്രവര്‍ത്തകരായ രംഗനാഥന്‍, ടി.എല്‍ രാജ്, റസലയ്യന്‍, ഗീത, രാജേന്ദ്രപ്രസാദ്, വിജയന്‍, ജയദാസ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."