പൊലിസിന്റെ പകല്‍ കൊള്ളയെന്ന് ആക്ഷേപം സ്റ്റുഡന്റ് പൊലിസ്് കേഡറ്റ് സമ്മര്‍ ക്യാംപ്
കഴക്കൂട്ടം: ഇന്ന് ആരംഭിക്കുന്ന എസ്.പി.സി. ജില്ലാ സമ്മര്‍ ക്യാംപിന്റെ പേരില്‍ പൊലിസ് വ്യാപകമായി ഉല്‍പ്പന്ന പിരിവ് നടത്തുന്നതായി പരാതി. സിറ്റിയിലെ പ്രധാന ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും മാര്‍ജിന്‍ ഫ്രീ സൂപ്പര്‍ മാര്‍ക്കറ്റുകളിലും വെവ്വേറെ ലിസ്റ്റ് എഴുതി നല്‍കിയാണ് പലവ്യഞ്ജനം ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ സൗജന്യമായി ആവശ്യപ്പെടുന്നുവെന്നാണ് ആക്ഷേപം.
വെള്ളായണി അയ്യന്‍കാളി മെമ്മോറിയല്‍ സ്‌പോര്‍ട്‌സ് റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന ഒരാഴ്ചത്തെ ക്യാംപില്‍ പങ്കെടുക്കുന്ന കുട്ടികളുടെ ഭക്ഷണത്തിനായി തിരുവനന്തപുരം സിറ്റിയിലെ ഓരോ പൊലീസ് സ്റ്റേഷന്റെയും അധികാര പരിധിയില്‍വരുന്ന പ്രദേശങ്ങളിലെ മാര്‍ജിന്‍ ഫ്രീ ഷോപ്പുകളില്‍ നിന്ന് ഉല്‍പ്പന്നപിരിവ് നടത്തണമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയെന്നാണ് വിവരം.നഗരത്തിലെ ഒട്ടുമിക്ക മാര്‍ജിന്‍ ഫ്രീ ഷോപ്പുകളില്‍ നിന്നും ഇത്തരത്തില്‍ സാധനങ്ങള്‍ ശേഖരിച്ചിട്ടുള്ളതായി അറിയുന്നു.
തിങ്കളാഴ്ച തുടങ്ങി ഒരാഴ്ച അവസാനിക്കുന്ന ക്യാംപില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അയ്യായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. ഇക്കഴിഞ്ഞ ബജറ്റില്‍ സ്റ്റുഡന്റസ് പൊലിസ് കേഡറ്റിനായി ആറുകോടിയോളം രൂപ വകയിരുത്തിയിട്ടും ക്യാംപ് പോലുള്ള പരിപാടികള്‍ക്ക് പ്രത്യക ഫണ്ടില്ലെന്ന് പറഞ്ഞാണ് ഈ പിരിവ് നടത്തുന്നതത്രേ. പൊലിസിന്റെ അനധികൃത പിരിവിനെതിരെ വ്യാപാരി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."