HOME
DETAILS
MAL
ജപ്പാന്റെ സഹായത്തോടെ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കും
backup
July 06 2020 | 01:07 AM
തിരുവനന്തപുരം: ജപ്പാന്റെ സഹായത്തോടെ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്. വ്യവസായ കാര്‍ഷിക മേഖലയില്‍ ജപ്പാന് സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിക്കും.
ജപ്പാനിലെ ലോക മലയാളി ഫെഡറേഷന് പ്രതിനിധികളുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇ-മൊബിലിറ്റി രംഗത്തെ പുതിയ പദ്ധതികള്‍ കേരളവും ജപ്പാനും തമ്മിലുള്ള സഹകരണം ശക്തമാക്കും.
ചെറുകിട ഇടത്തരം വ്യവസായങ്ങളിലും സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നൂതന സംരംഭങ്ങളിലും ജപ്പാനെ മാതൃകയാക്കാന്‍ നമുക്ക് കഴിയും. സംസ്ഥാനത്തിന്റെ വികസനപ്രക്രിയയില്‍ പങ്കാളികളാകുന്നതിന് പ്രവാസികള്‍ക്ക് മികച്ച അന്തരീക്ഷം ഒരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."