വാരണസിയില്‍ മോദിക്കെതിരേ മുരളീ മനോഹര്‍ ജോഷി: ചര്‍ച്ചകള്‍ സജീവം
ന്യൂഡല്‍ഹി: ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളുടെ അസംതൃപ്തി മറനീക്കി പുറത്തു വന്നതോടെ പ്രതിസന്ധി തീര്‍ക്കാനുള്ള നെട്ടോട്ടത്തിലാണ് ബി.ജെ.പി നേതൃത്വം.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ രൂക്ഷമായ വിമര്‍ശനങ്ങളുമായി രംഗത്തുവന്നത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കുകയാണ്. സീറ്റ് നിഷേധിച്ച മോദി-അമിത് ഷാ സഖ്യത്തിന് കനത്ത ആഘാതമേല്‍പിച്ചു രംഗത്തെത്തിയത് സ്ഥാപകനേതാക്കളായ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയുമാണ്.
വിമര്‍ശനം ഉന്നയിക്കുന്നവരെ ശത്രുക്കളായി കാണുന്നതായിരുന്നില്ല ബി.ജെ.പിയുടെ ശൈലിയെന്ന് തുറന്നടിച്ച് അദ്വാനി കഴിഞ്ഞ ദിവസം രംഗത്തെത്തിയതിനു പിന്നാലെ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധവുമായി മനോഹര്‍ ജോഷിയും രംഗത്തെത്തി. തനിക്ക് സീറ്റ് നിഷേധിച്ച രീതി വേദനയുളവാക്കിയെന്ന് അടുപ്പമുള്ള ചില നേതാക്കളോട് മുരളി മനോഹര്‍ ജോഷി പറഞ്ഞതായാണ് റിപോര്‍ട്ട്.
വാരണസിയില്‍ നരേന്ദ്രമോദിക്കെതിരേ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണമെന്ന ചര്‍ച്ച പുരോഗമിക്കവേ ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവ് മുരളീ മനോഹര്‍ജോഷിയെ മത്സരിപ്പിക്കാനും നീക്കം സജീവമായി.
നിലവില്‍ എണ്‍പത്തിയഞ്ചുകാരനായ മുരളീ മനോഹര്‍ ജോഷി കാണ്‍പൂരില്‍ നിന്നുള്ള എം.പിയാണ്. അദ്ദേഹത്തിന്റെ മുന്‍ മണ്ഡലമായിരുന്നു വാരണസി. സ്ഥിരം മണ്ഡലമായ വാരണസി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വേണ്ടി ഒഴിഞ്ഞു കൊടുത്ത ശേഷമാണ് ജോഷി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാണ്‍പൂരില്‍ നിന്ന് മത്സരിച്ചത്. 2014ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിനു പിന്നാലെ എല്‍.കെ അദ്വാനി ഉള്‍പ്പെടെയുള്ള നേതാക്കളെ ബി.ജെ.പിയുടെ ഉപദേശക സമിതിയിലേയ്ക്ക് മാറ്റിയിരുന്നു.
എന്നാല്‍ നിലവിലെ സ്്ഥാനാര്‍ഥി നിര്‍ണയത്തിലും നേതൃത്വത്തിന്റെ തീരുമാനത്തിലും ഏറെ അസംതൃപ്തരാണ് എല്‍.കെ. അഡ്വാനി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍. എല്‍.കെ അദ്വാനിയുടെ അതൃപ്തി ഇന്നലെ തന്നെ ബ്‌ളോഗിലൂടെ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ ലോക്‌സഭ സ്പീക്കര്‍ കൂടിയായിരുന്ന സുമിത്രാ മഹാജനും എതിര്‍പ്പ് പ്രകടിപ്പിച്ച് പരസ്യമായി രംഗത്തെത്തി.
ലോക്‌സഭയിലെ സ്പീക്കറായിരുന്ന സുമിത്ര മാഹജനെയും സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിന്ന് ബി.ജെ.പി തഴഞ്ഞിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താനിനി മത്സരിക്കുന്നില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനെഴുതിയ കത്തില്‍ സുമിത്ര മഹാജന്‍ വ്യക്തമാക്കി. ഇതു വലിയ വാര്‍ത്തയായതോടെ ബി.ജെ.പി പ്രതിരോധത്തിലായിരിക്കുകയാണ്.
മധ്യപ്രദേശിലെ വാണിജ്യകേന്ദ്രമായ ഏറ്റവും വലിയ നഗരമായ ഇന്‍ഡോറിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു സുമിത്ര. എട്ടുതവണ എം.പിയായിട്ടുണ്ട് അവര്‍. ഇതോടെ അഡ്വാനി,മുരളീ മനോഹര്‍ ജോഷി എന്നിവര്‍ക്കൊപ്പം 75 വയസുതികഞ്ഞ മൂന്നാമത്തെ മുതിര്‍ന്ന നേതാവാണ് ബി.ജെ.പി സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്നു പുറത്തുപോകുന്നത്.
വാരാണസിയില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ മനോഹര്‍ ജോഷിക്ക് പ്രതിപക്ഷം സീറ്റ് വാഗ്ദാനം ചെയ്തതായി വാര്‍ത്തകളുണ്ട്. ഈ റിപ്പോര്‍ട്ടുകളെ മുരളി മനോഹര്‍ ജോഷിയും തള്ളിയിട്ടില്ല. അദ്വാനിയുടെ ബ്‌ളോഗ് പാര്‍ട്ടിക്കെതിരല്ലെന്ന സന്ദേശം നല്‍കാന്‍ പ്രധാനമന്ത്രി തന്നെ ഇത് ട്വീറ്റ് ചെയ്തിട്ടുണ്ട്. അദ്വാനിയെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് നേതൃത്വവും ഇടപെട്ടിട്ടുണ്ട്. കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്ന ശത്രുഘന്‍ സിന്‍ഹയും പാര്‍ട്ടിക്കെതിരായ വിമര്‍ശനം കടുപ്പിച്ചിരിക്കുകയാണ്. ബി.ജെപി വണ്‍മാന്‍ ഷോയും രണ്ടു പേരുടെ സൈന്യവും ആയെന്നാണ് ശത്രുഘന്‍ സിന്‍ഹ വിമര്‍ശിക്കുന്നത്.
എന്നാല്‍ മുതിര്‍ന്ന നേതാക്കളുടെ ഉപദേശം തുടര്‍ന്നും പാര്‍ട്ടിക്കുണ്ടാകുമെന്നും അവരെ ഒഴിവാക്കിയതായി വ്യാഖ്യാനിക്കേണ്ടെതില്ലെന്നുമാണ് ബി.ജെ.പിയുടെ പ്രതികരണം.
ഭോപാല്‍: ഇന്‍ഡോറിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതിലെ അസംതൃപ്തിയാണ് കത്തിനു പിന്നിലെന്നു വ്യക്തമാണ്.
നേരത്തേ എല്‍.കെ അദ്വാനിയെയും മുരളീ മനോഹര്‍ ജോഷിയെയും മത്സരിക്കുന്നതില്‍നിന്നു പാര്‍ട്ടി ഒഴിവാക്കിയിരുന്നു.
പാര്‍ട്ടിക്ക് തങ്ങളുടെ നോമിനിയെ മടിയില്ലാതെ പ്രഖ്യാപിക്കാമെന്നും അവര്‍ പറഞ്ഞു. 'ഇതുവരെ പ്രഖ്യാപനമുണ്ടാകാത്തതിനാല്‍ പാര്‍ട്ടിക്ക് അതിലെന്തോ ആശങ്കയുണ്ടെന്നാണു തോന്നുന്നത്. നേരത്തേ മുതിര്‍ന്ന നേതാക്കളുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നു. അവര്‍ക്കു തീരുമാനം വിട്ടുനല്‍കുകയാണ് അന്നുചെയ്തത്. ഇപ്പോഴും അവര്‍ ആശങ്കയിലാണെന്നു മനസ്സിലാകുന്നതുകൊണ്ടാണു ഞാന്‍ മത്സരിക്കുന്നില്ലെന്ന് അറിയിച്ചത്.' എന്നും അവര്‍ പറഞ്ഞു.
75 വയസ്സിനു മുകളിലുള്ളവര്‍ക്ക് ടിക്കറ്റ് നല്‍കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നു കഴിഞ്ഞദിവസം ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു.
ഒരിക്കല്‍പ്പോലും പാര്‍ട്ടി നേതൃത്വത്തില്‍നിന്നു മത്സരിക്കാന്‍ ടിക്കറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."