HOME
DETAILS

അഗസ്റ്റ വെസ്റ്റലന്‍ഡ് കേസ്: എ.പി അഹമ്മദ് പട്ടേലെന്ന്, ആരോപണം തള്ളി കോണ്‍ഗ്രസ്

  
backup
April 05 2019 | 13:04 PM

agesta-wesaland-case-ahammed-pattel

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ എ.പി എന്ന പേരില്‍ അറിയപ്പെട്ടത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ആണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പരാമര്‍ശം.
ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെതിരായി ഡല്‍ഹിയിലെ വിചാരണക്കോടതി മുന്‍പാകെ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇത്തരമൊരു പരാമര്‍ശമുള്ളത്.

അഹമ്മദ് പട്ടേലിന് പുറമെ സോണിയാ ഗാന്ധിയുടെ പേരും പരാമര്‍ശിച്ചിട്ടുണ്ട്.
അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തന്റെ പേര് പരാമര്‍ശിക്കപ്പെട്ടതില്‍ ഒരു അടിസ്ഥാനവുമില്ലെന്ന് അഹമ്മദ് പട്ടേല്‍ വ്യക്തമാക്കി. പരിഹാസ്യവും തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ആരോപണവുമാണ് ഇതിന് പിന്നിലുള്ളത്. ജുഡീഷ്യറിയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് അഹമ്മദ് പട്ടേല്‍ വ്യക്തമാക്കി.

അതിനിടയില്‍ തനിക്കെതിരായി സമര്‍പ്പിച്ച കുറ്റപത്രം മാധ്യമങ്ങള്‍ വഴി ചോര്‍ന്നതായി ക്രിസ്റ്റ്യന്‍ മിഷേല്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പട്യാല കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് നോട്ടിസ് അയച്ചു. എങ്ങനെയാണ് കുറ്റപത്രം ചോര്‍ന്നതെന്ന് ഇന്ന് കോടതിയില്‍ വ്യക്തമാക്കണമെന്ന് നോട്ടിസില്‍ പറയുന്നു. രാഷ്ട്രപതി, പ്രധാനമന്ത്രി, മുന്‍പ്രധാനമന്ത്രിമാര്‍ തുടങ്ങി രാജ്യത്തെ പ്രമുഖര്‍ക്കുവേണ്ടി 3,600 കോടി രൂപയ്ക്കായി 12 ആഡംബര ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് അഴിമതി നടന്നതായി പറയപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  18 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  18 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  18 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  18 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  18 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  18 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  18 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  18 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  18 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  18 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  18 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  18 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  18 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  18 days ago