പുതിയ ഹജ്ജ് കമ്മിറ്റി പ്രഖ്യാപിക്കാന്‍ നടപടി വേണം: ചെയര്മാന്
നെടുമ്പാശ്ശേരി: നിലവിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കാലാവധി അടുത്ത മാസം എട്ടിന്് അവസാനിക്കുന്ന സാഹചര്യത്തില്‍ പുതിയ കമ്മിറ്റി പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.പുതിയ കമ്മിറ്റി നിലവില്‍ വരുന്നതിന് യാതൊരു തടസവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഹജ്ജ് ക്യാംപിന്റെ പ്രവര്‍ത്തനങ്ങളെ ഇത് ഒരു വിധത്തിലും ബാധിക്കില്ല. ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപിന്റെ സമാപനം വരെ താനടക്കം നിലവിലുള്ള ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ സജീവമായി പ്രവര്‍ത്തന രംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ ഇതുവരെ ആരംഭിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ നിലവിലുള്ള കമ്മിറ്റിക്ക് ഒന്നോ രണ്ടോ മാസം കൂടി കാലാവധി നീട്ടി നല്‍കുക മാത്രമാണ് ഏക പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപിന്റെ സംഘാടനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 14 ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."