HOME
DETAILS
MAL
വരള്‍ച്ചക്കെടുതി: കേന്ദ്ര സംഘം എത്തി
backup
April 23 2017 | 19:04 PM
തിരുവനന്തപുരം : വരള്‍ച്ചക്കെടുതി പരിശോധിക്കുന്നതിനുള്ള കേന്ദ്രസംഘം രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ജില്ലയിലെത്തി. വിവിധയിടങ്ങള്‍ സന്ദര്‍ശിച്ച് കുടിവെള്ളക്ഷാമവും കൃഷിനാശവും വിലയിരുത്തി. കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന അമ്പൂരിയിലെ 11 ആദിവാസി സെറ്റില്‍മെന്റ് കോളനികളും സംഘം സന്ദര്‍ശിച്ചു. നിതി ആയോഗ് ഡെപ്യൂട്ടി അഡൈ്വസര്‍ മനേഷ് ചൗധരി, കുടിവെള്ള ശുചിത്വ മന്ത്രാലയത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ജി.ആര്. സര്‍ഗര്‍, മൃഗസംരക്ഷണ മന്ത്രാലയം അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.വി. റാവു, കേന്ദ്ര ജല കമ്മിഷന് കേരള ഡയറക്ടര്‍ ആര്. തങ്കമണി, എഫ്.സി.ഐ ഏരിയാ മാനേജര്‍ അഗസ്റ്റിന് ക്ളിന്റണ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി, ഡെപ്യൂട്ടി കലക്ടര്‍മാരായ എസ്.ജെ. വിജയ, പുരുഷോത്തമന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."