രാഹുല്‍ വയനാട്ടിലെത്തിയത് ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും മതേതര സര്‍ട്ടിഫിക്കറ്റ് നല്കാന്: ബി.ജെ.പി
മുക്കം: സുസ്ഥിര ഭരണത്തിന് നരേന്ദ്ര മോദി തന്നെ അധികാരത്തില്‍ വരണമെന്നും യു.പി.എ അധികാരത്തിലെത്തിയാല്‍ റൊട്ടേഷന്‍ പധാനമന്ത്രിമാര് ആയിരിക്കുമെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി.
മുക്കത്ത് വയനാട് പാര്‍ലമെന്റ് മണ്ഡലം എന്‍.ഡി.എ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും പി.ഡി.പിക്കും സെക്കുലര്‍ പാര്‍ട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് രാഹുല്‍ഗാന്ധി വയനാട്ടിലെത്തിയത്. ഒരു കൈയില്‍ മുസ്ലിം ലീഗിന്റെ പതാകയും മറുകയ്യില്‍ മതേതരത്വത്തിന്റെ പതാകയും പിടിക്കുന്നതാണ് കോണ്‍ഗ്രസ് സംസ്കാരമെന്നും ജമ്മു കശ്മീരിലെ വിഘടനവാദികളോടും തീവ്രവാദികളോടും സന്ധി ചെയ്യുന്നതാണ് യു.പി.എയുടെ പ്രകടനപത്രികയെന്നും നഖ്വി ആരോപിച്ചു.
കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരും മുസ്ലിം ലീഗും സൈന്യം തിരിച്ചടിച്ചതിന്റെ തെളിവ് ചോദിക്കുകയാണ്. പാകിസ്താനും അതുതന്നെയാണ് ചോദിക്കുന്നതന്നും നഖ്വി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."